ഇലക്ട്രിക് ട്രക്ക് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും വലിയ വിൽപന കരാ‍ർ നേടി
അശോക് ലെയ്ലന്റ്. ഇ-മൊബിലിറ്റി പ്ലാറ്റ്ഫോമായ “ബില്ല്യൺഇ” ആണ് ലെയ്ലന്റിന്റെ പക്കൽനിന്നും 150 കോടിയുടെ ട്രക്കുകൾ വാങ്ങാൻ കരാ‍ർ ഉറപ്പിച്ചത്. ലെയ്ലന്റിന്റെ 180 ബോസ് ഇലക്ട്രിക് ട്രക്കുകകളും ട്രാക്ടറുകളും വിൽക്കാനാണ് കരാ‍ർ.

ബില്ല്യൺഇയുമായുള്ള പങ്കാളിത്തം അഭിമാനനിമിഷമാണെന്ന് അശോക് ലെയ്ലന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസ‍ർ ഷെനു അഗ‍വാൾ പറഞ്ഞു. പരിസ്ഥിതി സൗഹാ‍ർദ്ദപരമായ വാഹന നി‍ർമാണത്തിന് ലെയ്ലൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേ‍‌ർത്തു. നിലവിൽ ഇലക്ട്രിക് വാഹന നി‍ർമാണത്തിൽ ലെയ്ലൻ്റിന്റെ പങ്ക് പരിമിതമാണ്. ഇലക്ട്രിക വാഹനനി‍മാണത്തിനായി ഹൊസൂരിൽ ലെയ്ലൻ്റ് ആരംഭിക്കുന്ന പ്ലാൻ്റ് അടുത്ത വ‍ർഷം പ്രവ‍ർത്തനസജ്ജമാകും.

പരമ്പരാഗത ട്രക്ക് നി‍‍ർമാണ കമ്പനിയായ ലെയ്ലൻ്റിന്റെ ഇലക്ട്രിക് രംഗത്തേക്കുള്ള വരവ് ശ്രദ്ധേയമാണ്. പിഎം ഇ-‍ഡ്രൈവ് സ്കീം വഴിയുള്ള പ്രധാന മാറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നി‍ർമാതാക്കളാണ് ഇന്ത്യ. കൊമേഴ്സ്യൽ വാഹനങ്ങളിൽ ഇപ്പോഴും ഡീസൽ ഇന്ധനത്തെ ആശ്രയിക്കുന്ന ഇന്ത്യയിൽ ഇലക്ട്രിക് മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഡീസൽ ട്രക്കുകളുടെ അതേ വിലയിൽ ഇലക്ട്രിക് ട്രക്കുകൾ നി‍ർമിക്കാനാകുമെന്ന് ലെയ്ലൻ്റ് അവകാശപ്പെടുന്നു.

വാഹനവിലയിൽ ഡീസൽ ട്രക്കുകൾക്ക് ഒപ്പമെത്താനാണ് കമ്പനിയുടെ ശ്രമമെന്ന് ലെയ്ലൻ്റ് പ്രതിനിധി പറഞ്ഞു. ബാറ്ററി വിലയിൽ ഉൾപ്പെടെ കുറവ് വരാൻ ഇത് സഹായകരമാകും.

ഒറ്റ ചാ‍ർജിങ്ങിൽ 225 മുതൽ 300 കിലോമീറ്റ‍ർ വരെ ഓടാനാവുന്ന ട്രക്കുകളാണ് ലെയ്ലന്റ് ബോസ് ശ്രേണിയിലുള്ളത്. ഡുവൽ ചാ‍ർജിങ്ങ് പോ‍ർട്ടുകൾ ഉപയോഗിച്ച് ഇവ ഒരു മണിക്കൂറിനുള്ളിൽ ഫുൾ ചാ‍ർജാക്കാം. എടുത്ത് മാറ്റാവുന്ന
തരത്തിലുള്ള ബാറ്ററിയാണ് ഉപയാഗിക്കുന്നത് എന്നത് കൊണ്ട് തന്നെ ദൂരയാത്രകളിൽ ഇത് ഏറെ ഗുണം ചെയ്യും.

ഭാവിയിൽ ഇലക്ട്രിക് ട്രക്കുകൾ മാത്രം നി‍ർമിക്കാൻ അശോക് ലെയ്ലൻ്റിന് പദ്ധതിയുണ്ട്. ലെയ്ലൻ്റിനു കീഴിലുള്ള സ്വിച്ച് മൊബിലിറ്റി ഇലക്ട്രിക്
ബസുകളും നി‍ർമിക്കും. ഇതിന്റെ ആദ്യ പടിയായി കമ്പനിയുടെ ലക്നൗ പ്ലാന്റിൽ 2026ഓടെ ഇലക്ട്രിക് ബസ് നി‍ർമാണം തുടങ്ങും. അടുത്തിടെ വാഹന വിൽപനയിൽ വലിയ ഇടിവ് നേരിട്ട ലെയ്ലൻ്റിന് ഇത് ഏറെ ഗുണം ചെയ്യും.

ഇതൊരു തുടക്കം മാത്രമാണെന്നും മൂന്ന് വ‍ർഷത്തിനുള്ളിൽ അഞ്ച് മുതൽ ഇരുപത് ശതമാനം വരെ ഇലക്ട്രിക് ട്രക് നി‍ർമാണമാണ് കമ്പനിയുടെ ലക്ഷ്യമെന്നും പ്രതിനിധി കൂട്ടിച്ചേ‍ർത്തു.

Ashok Leyland secures India’s largest sales contract for electric trucks worth ₹150 crores, partnering with BillionE to enhance e-mobility.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version