മീറ്റിംഗുകൾക്കായി ട്രാൻസ്ക്രിപ്ഷൻ, റെക്കോർഡിംഗ്, ഓട്ടോ നോട്ട്സ് സംവിധാനവുമായി ഗൂഗിൾ മീറ്റ്. വർക് സ്പേസ് ഉപയോക്താക്കൾക്കായി ഏ‍ർപ്പെടുത്തിയ അപ്ഡേറ്റ്സ് ഏതാനും നാളുകൾക്കുള്ളിൽ വ്യാപകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഓൺലൈൻ മീറ്റിംഗുകൾക്കും കോൺഫറൻസുകൾക്കുമായി ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ ഏറെക്കാലമായി ഉപയോഗിച്ചുവരുന്നു. 2020ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഓൺലൈൻ കോൺഫറൻസ് പ്ലാറ്റ്‌ഫോമുകൾ കുതിച്ചുയർന്നു. സൂം, ഗൂഗിൾ മീറ്റ് , മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കോവിഡിന് ശേഷം എന്ത് എന്ന നിലയിലായിരുന്നു. എന്നാൽ ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതി കോവിഡാനന്തര കാലത്തും തുടർന്നു.

കഴിഞ്ഞ മാസം ഗൂഗിൾ മീറ്റ് മറ്റ് രണ്ട് അപ്ഡേറ്റുകൾ കൊണ്ടുവന്നിരുന്നു. വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറും, പ്ലാറ്റ്‌ഫോമിൻ്റെ പുതിയ കോൾ പേജ് പുതുക്കിയതുമായിരുന്നു ആ അപ്ഡേറ്റുകൾ.

മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് മാത്രമല്ല അവ റെക്കോർഡ് ചെയ്യാനും ഗൂഗിൾ മീറ്റ് ഉപയോക്താക്കൾ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ഇത് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് മീറ്റിംഗുകളിൽ സ്വയം റെക്കോർഡ് ചെയ്യാനും ട്രാൻസ്‌ക്രൈബ് ചെയ്യാനും കുറിപ്പുകൾ എടുക്കാനുമുള്ള പുതിയ ഫീച്ചറുകൾ ഗൂഗിൾ മീറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ട്രാൻസ്‌ക്രൈബ്
ഈ ഫീച്ചർ ഓണാക്കിയാൽ മീറ്റിംഗുകൾ സ്വയം ട്രാൻസ്‌ക്രൈബ് ചെയ്യപ്പെടും. മീറ്റിംഗിൽ പറഞ്ഞ കാര്യങ്ങളുടെ രേഖാമൂലമുള്ള പതിപ്പ് ഇതിലൂടെ ലഭിക്കും. Apps → Google Workspace → Google Meet → Meet video settings → Automatic transcription എന്ന സെറ്റിങ്ങിൽ പോയാൽ ഓട്ടോ ട്രാനസ്ക്രിപ്ഷൻ ഓണാക്കാം.

ഓട്ടോ റെക്കോ‌ർഡ്
ഓട്ടോ റെക്കോ‌ർഡ് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ മീറ്റിംഗുകൾ സ്വയം വീഡിയോ റെക്കോർഡ് ചെയ്യപ്പെടും. Apps → Google Workspace → Google Meet → Meet video settings → Automatic recording എന്നതാണ് സെറ്റിങ്.
(പങ്കെടുക്കുന്ന എല്ലാ അംഗങ്ങളുടെയും സമ്മതത്തോടെ വേണം ഈ ഫീച്ചർ ഉപയോഗിക്കാനെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു).

ഓട്ടോ നോട്ട്സ്
യെയിക്ക് നോട്ട്സ് ഫോ‍ർ മി എന്ന ഗൂഗിൾ ജെമിനിയുടെ ഓട്ടോ നോട്ട്സ് പ്രവ‍ത്തിക്കുക. ഈ സെറ്റിങ്സ് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ മീറ്റിംഗിൻ്റെ സംഗ്രഹം അടങ്ങിയ ചെറുകുറിപ്പ് ഉണ്ടാക്കാം. Apps → Google Workspace → Google Meet → Meet video settings → Automatic note taking എന്നതാണ് ഇതിന്റെ സെറ്റിങ്ങ്.

ഗൂഗിൾ വ‍ർക്സ്പേസിനു പുറമേ ബിസിനസ് സ്റ്റാൻഡേ‍ർഡ്, പ്ലസ്, എന്റർപ്രൈസ് എസൻഷ്യൽസ്, എഡ്യുക്കേഷൻ പ്ലസ് തുടങ്ങിയവയിലേക്കും ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തും. ഓട്ടോമാറ്റിക് നോട്ട്-ടേക്കിംഗ് ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾക്ക് ജെമിനി ബിസിനസ്, എൻ്റർപ്രൈസ്, എ‍ഡ്യുക്കേഷൻ ആഡ്-ഓൺ ആവശ്യമാണ്.

Discover Google Meet’s new automatic transcription, recording, and note-taking features for Google Workspace users. Learn how these upgrades can enhance meeting productivity and what administrators need to do for enabling them.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version