വെള്ളിത്തിരയിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിനു പുറമേ, ബോളിവുഡ് നടൻ സൽമാൻ ഖാൻ മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ കൂടിയാണ്. പ്രൊഡക്ഷൻ ഹൗസ് മുതൽ നിരവധി സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം വരെ നീളുന്നതാണ് സൽമാന്റെ ബിസിനസ് സംരംഭങ്ങൾ. കോടികളാണ് ഈ ബിസിനസുകളിലൂടെ സൽമാൻ സമ്പാദിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സൽമാൻ ഖാൻ്റെ ആസ്തി 2,900 കോടി രൂപയാണ്. സിനിമയിൽ നിന്നുള്ള പ്രതിഫലത്തിനു പുറമേയാണ് സൽമാന്റെ ബിസിനസ് സമ്പാദ്യങ്ങൾ.

സൽമാൻ ഖാൻ ഫിലിംസ്
2011 മുതൽ അദ്ദേഹം സൽമാൻ ഖാൻ ഫിലിംസ് എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചു സ്വയം സിനിമകൾ നിർമ്മിച്ചു വിതരണം ചെയ്യുന്നു. ദേശീയ അവാർഡ് നേടിയ ചില്ലർ പാർട്ടി എന്ന ചിത്രം സൽമാൻ ഖാൻ ഫിലിംസ് നി‍ർമിച്ചതാണ്.

ബീംഗ് ഹ്യൂമൻ
2007ൽ അദ്ദേഹം ആരംഭിച്ച ചാരിറ്റി ഫൗണ്ടേഷന്റെ അതേ പേരാണ് അദ്ദേഹം തന്റെ ഫാഷൻ ശൃംഖലയ്ക്കും നൽകിയത്. 2012ൽ ആരംഭിച്ച ഈ ഫാഷൻ ശൃംഖല ഇന്ന് രാജ്യത്തിനകത്തും പുറത്തും നിരവധി സ്റ്റോറുകളുള്ള ബ്രാൻഡായി മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് പുറമേ യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ബ്രാൻഡിന് വേരുകളുണ്ട്.

https://youtube.com/shorts/C6It2XqThio

എസ്.കെ 27
ഫാഷൻ വ്യവസായത്തിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചതിന് ശേഷം, സൽമാൻ ഖാൻ രാജ്യത്തുടനീളം എസ്കെ 27 ജിം എന്ന പേരിൽ ജിമ്മുകളുടെയും ഫിറ്റ്നസ് സെൻ്ററുകളുടെയും ശൃംഖല തുറന്നു. 2019ൽ സംരംഭം വികസിപ്പിച്ച സൽമാൻ ഇന്ന് നിരവധി ഫിറ്റ്നസ് ഉപകരണങ്ങളാണ് വിപണിയിലെത്തിക്കുന്നത്.

പേർസണൽ കെയർ ബ്രാൻഡ്
ദീപിക പദുക്കോൺ , വിരാട് കോഹ്‌ലി, കൃതി സനോൻ തുടങ്ങിയ സെലിബ്രിറ്റികൾക്കു പിന്നാലെ സ്വന്തം പേർസണൽ കെയർ ബ്രാൻഡ് തുടങ്ങുന്ന താരമാണ് സൽമാൻ ഖാൻ. ഗ്രൂമിംഗ് ഉൽപ്പന്നങ്ങളുടെ സ്വന്തം ബ്രാൻഡ് പുറത്തിറക്കിയതിനൊപ്പം മുൻ പ്രൊഫഷണൽ ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ബ്യൂട്ടി ബ്രാൻഡായ സെൻഷ്യൽസിലും അദ്ദേഹം പങ്കാളിയാണ്.

ഇതിനു പുറമേ ട്രാവൽ കമ്പനിയായ yatra.com ലും സൽമാന് പങ്കാളിത്തമുണ്ട്. 2013 മുതൽ കമ്പനിയുമായി സഹകരിക്കുന്ന അദ്ദേഹത്തിന് കമ്പനിയിൽ 5 ശതമാനം നിക്ഷേപമുണ്ട്.

കൂടാതെ വീഡിയോ ഷെയറിങ് മൊബൈൽ ആപ്പ് ആയ Chingari യുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം.

ഇങ്ങനെ സിനിമയ്ക്കൊപ്പം ബിസിനസ് രംഗത്തും പ്രധാന സാന്നിധ്യമായി വളർന്നിരിക്കുകയാണ് ബോളിവുഡിന്റെ മസിൽ ഖാൻ.

Discover how Salman Khan has built a business empire worth ₹2,900 crore, with ventures spanning film production, fashion, fitness, and personal care.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version