കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി കോടികളുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ കൂടിയാണ്. ആഢംബര ജീവിതം കൊണ്ടും വാർത്തകളിൽ നിറഞ്ഞു നിന്ന ബാബാ സിദ്ദിഖിക്ക് റിയൽ എസ്റ്റേറ്റ് രംഗത്ത് വമ്പൻ സംരംഭങ്ങളുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് 75 കോടിയാണ് അദ്ദേഹത്തിന്റെ പുറത്തു പറയുന്ന ആസ്തി. എന്നാൽ അദ്ദേഹത്തിന്റെ  യഥാർത്ഥ ആസ്തി 15000 കോടി ആണെന്ന് കണക്കാക്കപ്പെടുന്നു. 2018ൽ ഇഡി അദ്ദേഹത്തിന്റെ 33 അപാർട്മെന്റുകൾ കണ്ടുകെട്ടിയതിന്റെ മൂല്യം മാത്രം 465 കൊടിയോളം വരും.

തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലം അനുസരിച്ച് 75 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ അദ്ദേഹത്തിന്റെ  യഥാർത്ഥ ആസ്തി ഇതിലും എത്രയോ അധികമാണ് എന്ന് വിശ്വസിക്കെപ്പെടുന്നു. 2018ൽ ഇഡി അദ്ദേഹവുമായി ബന്ധപ്പെട്ട സ്വത്തു വകകളായ 33 അപാർട്മെന്റുകൾ കണ്ടുകെട്ടിയിരുന്നു.  ബാന്ദ്രയിലെ ചേരി പുനരധിവാസവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെയും കള്ളപ്പണം വെളുപ്പിച്ചതിന്റെയും പേരിൽ കണ്ടുകെട്ടിയ ഈ സ്വത്തുവകകൾ തന്നെ 465 കൊടിയോളം വരും.

ആഢംബര വാഹനങ്ങളോട് ഭ്രമമുള്ള സിദ്ദിഖിക്ക് മെഴ്‌സിഡഡ് ബെൻസ് കാറുകളോട് പ്രിയം കൂടുതലാണ്. ഇതിനു പുറമെ 30 കോടിയുടെ ഗോൾഡ്, ഡയമണ്ട് ആഭരണങ്ങളും അദ്ദേഹത്തിനുണ്ട്.

1977ൽ കോൺഗ്രസിലൂടെയാണ് സിദ്ദിഖിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1990കളിൽ മുംബൈയിലെ ബാന്ദ്ര, സാന്താ ക്രൂസ് മേഖലകളിലെ ചേരി പുനരധിവാസ പദ്ധതികളിലൂടെ അദ്ദേഹം റിയൽ എസ്റ്റേറ്റ് നേട്ടം കൊയ്തു. 1999ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് മുംബൈ മുനിസിപ്പൽ കോർപറേഷനിൽ വലിയ പിടിപാടുകളുണ്ടായിരുന്നു. നഗരത്തിലെ എല്ലാ പ്രധാന വികസനപദ്ധതികളെക്കുറിച്ചും നേരെത്തെ അറിവ് കിട്ടികൊണ്ടിരുന്ന അദ്ദേഹം ഇതെല്ലാം റിയൽ എസ്റ്റേറ്റ് മുതലെടുപ്പിന് ഉപയോഗിച്ചു.

2004ൽ സിയേർസ് കൺസ്ട്രക്ഷൻസ് എന്ന നിർമാണ കമ്പനി ആരംഭിച്ച അദ്ദേഹം ലിങ്ക് സ്ക്വയർ മാൾ, ശിവ് ആസ്ഥാൻ ഹൈറ്റ്സ്, മഖ്ബ ഹൈറ്റ്സ് എന്നിങ്ങനെ നിരവധി വമ്പൻ പ്രൊജക്റ്റുകൾ നേടി.

മരണസമയത്ത് സിദ്ദിഖിയുടെ ആസ്തി 15000 കോടിയോളം വരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈയ്ക്ക് പുറമേ ദുബായ്, ലണ്ടൺ തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിച്ച വമ്പൻ ബിസിനസ് സംരംഭങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. 

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version