റോഡ് ദൈർഘ്യത്തിൽ അമേരിക്കയ്ക്ക് തൊട്ടു പുറകിൽ ഇടം പിടിച്ച് ഇന്ത്യ. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റോഡ് നെറ്റ് വർക്ക് ഉള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാമതുള്ള യുഎസ്സിൽ 6.6 മില്ല്യൺ കിലോമീറ്റർ റോഡുകളും ഇന്ത്യയിൽ 6.4 മില്ല്യൺ കിലോമീറ്റർ റോഡുകളുമാണ് ഉള്ളത്. മൂന്നാമതുള്ള ചൈനയിൽ 5.2 മില്ല്യൺ ആണ് റോഡുകളുടെ ദൈർഘ്യം. ഇന്റർസ്റ്റേറ്റ് ഹൈവേകൾക്കൊപ്പം സംസ്ഥാന-ദേശീയ പാതകളും ചേരുന്നതാണ് കണക്ക്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ബാക്കി സ്ഥാനങ്ങളിൽ.
ലോകത്തെ ഏറ്റവും വലിയ രാജ്യമായിട്ടും റഷ്യയിലെ റോഡുകളുടെ ദൈർഘ്യം 1.3 മില്ല്യൺ കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നത് ശ്രദ്ധേയമാണ്. അതേ സമയം ചെറിയ രാജ്യമായിട്ടും 1.2 മില്ല്യൺ റോഡ് ദൈർഘ്യവുമായി ജപ്പാൻ ആറാം സ്ഥാനത്തുണ്ട്. ഫ്രാൻസ്, ക്യാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ റോഡ് ദൈർഘ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഗോൾഡൺ ക്വാഡ്രിലാറ്ററൽ പോലുള്ള പദ്ധതികൾ യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുടെ ഗ്രാമങ്ങളേയും നഗരങ്ങളേയും ഒന്നിപ്പിച്ച് സാമ്പത്തിക വളർച്ചയിലും പ്രധാന സ്ഥാനം കൈവരിക്കുന്നു.
നാഷനൽ ട്രങ്ക് ഹൈവേ സിസ്റ്റം ആണ് ചൈനയിലെ പ്രധാന റോഡ് പദ്ധതി. ചൈനയുടെ സാമ്പത്തിക വളർച്ചയിലും ഈ റോഡുകൾക്ക് പ്രധാന സ്ഥാനമുണ്ട്. ആമസോൺ കാടുകളെ നഗരവുമായി കൂട്ടിയിണക്കുന്നതാണ് ബ്രസീലിലെ റോഡുകളുടെ സവിശേഷത. ട്രാശ് സൈബീരിയൻ ഹൈവേ പോലുള്ള പദ്ധതികൾ റഷ്യൻ റോഡുകളെ മികവുറ്റതാക്കുന്നു. ജപ്പാനിലെ റോഡുകൾ കാര്യക്ഷമമായ ഇൻഫ്രാസ്ട്രക്ചറിനു പേര് കേട്ടതാണ്.
Explore the world’s largest road networks, from the United States’ 6.6 million kilometers to India’s extensive Golden Quadrilateral and China’s National Trunk Highway. Discover how countries like Brazil, Japan, France, and Germany maintain essential road systems supporting economic activities and connectivity.