ഇന്ത്യൻ വിനോദ വ്യവസായ മേഖലയിലെ അതികായനാണ് കരൺ ജോഹർ. സംവിധായകൻ, നിർമാതാവ്, ടോക് ഷോ അവതാരകൻ എന്നിങ്ങനെ പ്രശസ്തനായ കരൺ ധർമ പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ്. അടുത്തിടെ കമ്പനിയുടെ 50 ശതമാനം ഓഹരി കരൺ വിറ്റിരുന്നു. 2000 കോടി ആസ്തിയുള്ള ധർമ പ്രൊഡക്ഷൻസ് കൽ ഹോന ഹോ, കുച് കുച് ഹോതാ ഹേ, യേ ജവാനി ഹേ ദീവാനി തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ നിർമിച്ചു. കരൺ ജോഹറിന്റെ മൊത്തം ആസ്തി 1400 കോടി രൂപയാണ്. അദ്ദേഹത്തിന്റെ സമ്പാദ്യ സ്രോതസ്സുകൾ അറിയാം.
ധർമ പ്രൊഡക്ഷൻസ്
2004ൽ പിതാവ് യഷ് ജോഹറിന്റെ മരണത്തോടെയാണ് കരൺ ധർമയുടെ തലപ്പത്തെത്തുന്നത്. Humpty Sharma Ki Dulhania, Kabhi Khushi Kabhie Gham, Wake Up Sid തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിനു കീഴിൽ ധർമ പ്രൊഡക്ഷൻസ് നിർമിച്ചത്. പരസ്യചിത്ര നിർമാണത്തിനായി ധർമ പ്രൊഡക്ഷൻസ് 2016 മുതൽ Dharma 2.0 എന്ന സംരംഭവും ആരംഭിച്ചു. ഇത് കൂടാതെ 2018ൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കുള്ള ചിത്രങ്ങൾ നിർമിക്കുന്നതിനായി അദ്ദേഹം Dharmatic Entertainment ഉം തുടങ്ങി. ഇവയ്ക്ക് പുറമേ ബണ്ടി സജ്ദയുമായി ചേർന്ന് 2020ൽ കരൺ Dharma Cornerstone Agency എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയും ആരംഭിച്ചു.
ത്യാനി
കരൺ ജോഹർ 2021ൽ ആരംഭിച്ച ജ്വല്ലറി ബ്രാൻഡാണ് ത്യാനി. 22 കാരറ്റ് പൊൽക്കി ആഭരണങ്ങൾ നിർമിക്കുന്ന ത്യാനിക്ക് മുംബൈയിൽ നിരവധി ഔട്ട്ലെറ്റുകളുണ്ട്.
റസ്റ്ററന്റ്
2022ലാണ് കരൺ ന്യുയാമ എന്ന റസ്റ്ററന്റുമായി എത്തുന്നത്. മുംബൈയിലെ കൊളാബയിലുള്ള റസ്റ്ററൻ് യൂറോപ്പ്യൻ ക്യുസീൻസ് ആണ് വിളമ്പുന്നത്. പ്രശസ്ത ഡിസൈനർ അശീഷ് ഷായാണ് ന്യുയാമയുടെ ഡിസൈനിങ് ചെയ്തത്.
നിക്ഷേപം
കരൺ ജോഹറിന് നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമുണ്ട്. 2021ൽ അദ്ദേഹം Nothing എന്ന ലണ്ടൺ ആസ്ഥാനമായുള്ള ടെക് കമ്പനിയിൽ വൻ നിക്ഷേപം നടത്തി. കരണിനു പുറമേ ക്രിക്കറ്റ് താരം യുവ് രാജ് സിങ്ങിനും കമ്പനിയിൽ നിക്ഷേപമുണ്ട്. ഇതിനു പുറമേ Kofluence എന്ന ഇൻഫ്ലുവൻസർ മാർക്കറ്റിങ് പ്ലാറ്റ്ഫോമിലും കരണിന് നിക്ഷേപമുണ്ട്.
Fashion Entrepreneur Fund
ഡാൽമിയ ഗ്രൂപ്പ് ചെയർമാൻ ഗൗരവ് ഡാൽമിയയുമായി ചേർന്ന് കരൺ ജോഹർ Fashion Entrepreneur Fund എന്ന നിക്ഷേപത്തിലും അംഗമാണ്. ഫാഷൻ സംരംഭകർക്ക് ഫണ്ടും നിക്ഷേപവും നൽകുന്ന സ്ഥാപനമാണിത്.
Explore Karan Johar’s impressive business portfolio, including his stake in Dharma Productions, investments in hospitality and fashion, and various successful brands.