കൊറോണ ഇടിത്തീ പോലെ വീണ സമയത്ത് ഒന്നര കോടി കടവുമായി ദുബായിലേക്ക് നാട് വിട്ടു പോകേണ്ടി വന്ന ഒരു ചെറുപ്പക്കാരൻ. ദുബായിൽ ട്രേഡിങ് രംഗത്തേക്ക് കടന്ന അദ്ദേഹം എത്തിപ്പിടിച്ചത് 300 കോടിയുടെ ബിസിനസ്.

300 കോടി മുഹമ്മദ് ഇർഷാദ് നേടിയത് ട്രേഡിംഗ് സൈക്കോളജിയിലൂടെ!ഫ്യൂച്ചർ ബിസിനസ്സ് തുറന്നിട്ട് IG Group!

പറഞ്ഞു വരുന്നത് മുഹമ്മദ് ഇർഷാദ് എന്ന കോഴിക്കോട്ടുകാരനെക്കുറിച്ചാണ്. നാട്ടിൽ തിരിച്ചെത്തിയ ഇർഷാദ് ഐജി ഗ്രൂപ്പ് എന്ന പേരിൽ കോഴിക്കോട് ഒരു ട്രേഡിങ് പഠനകേന്ദ്രം ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ആയിരത്തിലധികം പേരെ കൈപിടിച്ച് നടത്തിയിരിക്കുകയാണ് ഐജി ഗ്രൂപ്പിന്റെ TRADEXELLENCE എന്ന സ്ഥാപനം. സ്റ്റോക് ട്രേഡിങ്ങിൽ ടൈംസ് ഓഫ് ഇന്ത്യയുടെ അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനം കൂടിയാണ് TRADEXELLENCE.  ട്രേഡിങ്ങിനെ മികച്ച പ്രോഫിറ്റ് ഷെയറിങ്ങിലേക്കും വെൽത്ത് മാനേജ്മെന്റിലേക്കും എത്തിക്കാനായതാണ് ഐജി ഗ്രൂപ്പിനെ ഈ നേട്ടത്തിലെത്തിച്ചതെന്ന് മുഹമ്മദ് ഇർഷാദ് പറയുന്നു.

ട്രേഡിങ് സൈക്കോളജി
ട്രേഡിങ് സൈക്കോളജി എന്ന നവീന ആശയമാണ് IG Group ഇൻസ്റ്റിറ്റ്യൂട്ടിനെ ഡിജിറ്റൽ അസറ്റ്സ് സ്കൂൾ മേഖലയിൽ വ്യത്യസ്തമാക്കുന്നത്. കേരളത്തിൽ ആദ്യമായി ട്രേഡിങ് സൈക്കോളജി എന്ന ട്രേഡിങ് പഠനരീതി കൊണ്ടുവന്നത് IG Group ആണെന്ന് മുഹമ്മദ് ഇർഷാദ് പറയുന്നു. ട്രേഡിങ്ങിന്റെ 90 ശതമാനവും ട്രേഡിങ്ങ് സൈക്കോളജിയാണ്. ബാക്കി പത്ത് ശതമാനം മാത്രമാണ് ടെക്നിക്കൽ അനലൈസ് പോലുള്ള കാര്യങ്ങൾ. എന്നാൽ മിക്ക സ്ഥാപനങ്ങളും ട്രേഡിങ്ങിന്റെ ഈ പ്രധാന മേഖലയെക്കുറിച്ച് പഠിപ്പിക്കുന്നില്ലെന്നാണ് മുഹമ്മദ് ഇർഷാദിന്റെ സങ്കടം.

ഡിജിറ്റൽ അസറ്റ്സിലാണ് ഭാവിയുടെ ബിസിനസ് ഇരിക്കുന്നത്. വരാൻ പോകുന്ന കാലം ടെക്നോളജിയുടേതും ബ്ലോക്ചെയിൻന്റേതുമായിരിക്കും.  ഈ തിരിച്ചറിവാണ് ഒന്നര വർഷം മുൻപ് കേരളത്തിൽ ഇത്തരമൊരു സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് ഇർഷാദ് ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിനാളുകൾ ഇതിനോടകം IG Groupൽ നിന്നും ട്രേഡിങ് പഠിച്ചു.  ഇൻസ്റ്റിറ്റൂട്ടിൽ പ്രായപരിധി ഇല്ലാതെ എല്ലാവർക്കും ചേരാം. ട്രേഡിങ്ങിനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് മാത്രം മതി. നേരിട്ടും ഓൺലൈനിലും ഒരുപോലെ പഠനസൗകര്യമുണ്ട്- മുഹമ്മദ് ഇർഷാദ് വ്യക്തമാക്കുന്നു.  

ട്രേഡിങ്ങ് സൈക്കോളജിക്കൊപ്പം തന്നെ ഡിസിപ്ലിൻ, റിസ്ക് മാനേജ്മെന്റ്, ഇമോഷൻസ്  കൺട്രോൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം. ഈ അർത്ഥത്തിൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിക്കൂടിയാണ് IG Group ട്രേഡിങ്ങ് സൈക്കോളജി പഠിപ്പിക്കുന്നതെന്നും മുഹമ്മദ് ഇർഷാദ് പറയുന്നു.

ട്രേഡിങ് എന്നാൽ എപ്പോഴും റിസ്കാണ്. സ്റ്റോക് മാർക്കറ്റ്, ഫോറക്സ്-എല്ലാത്തിലും റിസ്കുണ്ട്. റിസ്ക്കുകൾ മുൻകൂട്ടി മനസ്സിലാക്കാൻ എപ്പോഴും സാധിച്ചുകൊള്ളണം എന്നില്ല. മാർക്കറ്റ് മൂവ്മെന്റുകളും ടെക്നിക്കൽ അനലൈസുകളും എപ്പോഴും ശരിയായിക്കൊള്ളണം എന്നുമില്ല. ഇവിടെയാണ് ട്രേഡിങ് സൈക്കോളജിയുടെ പ്രാധാന്യം. ട്രേഡിങ് സൈക്കോളജി പഠിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താമെന്നാണ് മുഹമ്മദ് ഇർഷാദ് പറയുന്നത്.

ഇടത്തരം കുടുംബത്തിൽ ജനിച്ച ഇർഷാദിന് ബിസിനസ് തുടങ്ങുന്നത് തന്നെ പ്രയാസമായിരുന്നു. ശേഷം വളരെയധികം ബാധ്യതകൾ ഉണ്ടായി. ലക്ഷ്യബോധം ഒന്നുകൊണ്ടD മാത്രമാണ് ഇർഷാദ് ആ തോൽവികളെയെല്ലാം മറികടന്നത്. കംഫർട്ട് സോണിൽ ഇരുന്ന് വലിയ സ്വപ്നങ്ങൾ കണ്ടിട്ട് കാര്യമില്ലെന്ന് പറയും ഇർഷാദ്. കംഫർട്ട് സോണിൽ നിന്ന് പുറത്തു വന്നാൽ മാത്രമേ വേറെ ലെവൽ ആകുള്ളൂ.  

2020ൽ കൊറോണ സമയത്ത് ഒന്നര കോടി രൂപ നഷ്ടം പറ്റി നാട്ടിൽ നിൽക്കാൻ പറ്റാതെ ഇർഷാദ് ദുബായിലേക്ക് പോയി. 2010 മുതൽ അദ്ദേഹം
ട്രേഡിങ് ഫോളോ ചെയ്യാറുണ്ടായിരുന്നു. ട്രേഡിങ് ചെയ്തിരുന്നില്ലെങ്കിലും മാർക്കറ്റിനെക്കുറിച്ച് അറിയാമായിരുന്നു. 2018ലാണ് ആദ്യമായി ട്രേഡിങ് ചെയ്യാൻ തുടങ്ങിയത്.

ദുബായിൽ എത്തിയതോടെ മുഴുവൻ സമയം ട്രേഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ട്രേഡിങ്ങിനെപ്പറ്റി കൂടുതൽ പഠിച്ചു. ചെറിയ സംഖ്യകൾക്ക് ആദ്യം ട്രേഡിങ് ചെയ്ത ഇർഷാദ് പിന്നീട് അത് ട്രേഡിങ്ങിലൂടെ നൂറിരട്ടിയാക്കി. ആ പ്രോഫിറ്റ് കണ്ട് കൂടുതൽ കമ്പനികളുടെ അക്കൗണ്ടുകൾ ട്രേഡ് ചെയ്യാൻ ലഭിച്ചു. ദുബായിൽ നിന്ന് 30 മില്ല്യൺ ഡോളർ അക്കൗണ്ട് മാനേജ്മെന്റ് ആണ് ഇർഷാദിന് ലഭിച്ചത്. ഇന്ന് 94 ശതമാനമാണ് ട്രേഡിങ്ങിൽ വിൻ റേറ്റെന്ന് ഇർഷാദ് പറയുന്നു.

കടങ്ങൾ വീട്ടി നാട്ടിലേക്ക് തിരിച്ചുവന്ന ഇർഷാദ് കേരളത്തിൽ ഐജി ഗ്രൂപ്പിന്റെ ഇൻസ്റ്റിറ്റൂട്ട് ആരംഭിച്ചു. ട്രേഡിങ് ചെയ്തവർക്കെല്ലാം നഷ്ടത്തിന്റെ കഥകൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഇൻസ്റ്റിട്ടൂട്ടിൽ പഠിച്ചവർ പോലും നഷ്ടത്തിലാണ് ട്രേഡ് ചെയ്തിരുന്നത്.  അങ്ങനെയാണ് സ്വന്തം ഇൻസ്റ്റിട്ടൂട്ട് എന്ന ആശയംഇർഷാദിൽ ഉണ്ടായത്. താൻ പഠിച്ച അറിവുകൾ എന്ത് കൊണ്ട് മറ്റുള്ളവർക്ക് പകർന്നുകൊടുത്തുകൂടാ എന്ന ചിന്തയയായിരുന്നു അതിനു പിന്നിൽ. സ്വയം പഠിച്ച കാര്യങ്ങൾ അതുപോലെ ബാക്കിയുള്ളവരേയും പഠിപ്പിക്കുന്നതാണ് ഐജി ഗ്രൂപ്പ് ഇൻസ്റ്റിറ്റൂട്ടിന്റെ വിജയമെന്ന് ഇർഷാദ് കരുതുന്നു.

ഐജി ട്രേഡ് എക്സലൻസിനെക്കുറിച്ച് കൂടുതൽ അറിയാനും കോഴ്സ് വിവരങ്ങൾ മനസ്സിലാക്കാനും www.igtradexellence.com സന്ദർശിക്കാം. 75938 55542, 9895675935 എന്നീ നമ്പറുകളിൽ വിളിക്കാം.സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ലിങ്കുകൾ താഴെക്കൊടുത്തിരിക്കുന്നു.

Discover the inspiring journey of Mohammad Irshad from Kozhikode, who turned a ₹1.5 crore debt into a ₹300 crore business in Dubai. He founded IG Group’s TRADEXELLENCE, a pioneer in trading psychology education in Kerala, empowering thousands in digital trading.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version