സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പദ്ധതിയുമായി റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി.
അർബുദ ബാധിതരായ 50000 സ്ത്രീകൾക്ക് സൗജന്യ പരിശോധനയും ചികിത്സയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഹൃദ്രോഗമുള്ള 50000 കുട്ടികൾക്കും പരിശോധനയും ചികിത്സയും സൗജന്യമായി നൽകും. കൗമാരക്കാരായ 10000 പെൺകുട്ടികൾക്ക് സൗജന്യ ഗർഭാശയ കാൻസർ വാക്സിനേഷനും നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു.

മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ പത്താം വാർഷിക ആഘോഷവേളയിലാണ് പ്രഖ്യാപനം. നിത അംബാനിയുടെ റിലയൻസ് ഫൗണ്ടേഷനാണ് ആശുപത്രി നിയന്ത്രിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറിലധികം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയ ആശുപത്രി  24 മണിക്കൂറിനിടെ ആറ് അവയവങ്ങൾ മാറ്റിവെച്ച് റെക്കോർഡ് സൃഷ്ടിച്ചിട്ടുമുണ്ട്.

മുംബൈക്കാരുടെ ജനകീയ ആശുപത്രിയായാണ് റിലയൻസ് ഹോസ്പിറ്റൽ അറിയപ്പെടുന്നത്. 1925ൽ സാമൂഹിക പ്രവർത്തകൻ ഗോർദ്ധൻദാസ് ഭഗവാൻദാസ് നരോത്തംദാസ് സ്ഥാപിച്ച ആശുപത്രി 2006ൽ റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുത്തു. തുടർന്ന് 2014ൽ ആശുപത്രി നവീകരിച്ചു. 

Nita Ambani announces the Health Seva Plan at the 10th anniversary of Sir H N Reliance Foundation Hospital, aiming to provide free healthcare services for children, women, and adolescent girls, including screening for congenital heart disease and breast cancer treatment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version