റിലീസിനു മുൻപേ തന്നെ വൻ ഓളമുണ്ടാക്കി ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ പ്രീ റിലീസ് ബിസിനസ്സിൽ മാത്രം ഇതു വരെ നേടിയത് 1085 കോടി രൂപയാണ്. ഇന്ത്യൻ സിനിമാചരിത്രത്തിലെത്തന്നെ പുതിയ റെക്കോർഡാണിത്.
640 കോടിയാണ് സിനിമയുടെ തിയേറ്റർ റൈറ്റ്സ് മാത്രം നേടിയത്. ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും 220 കോടി റൈറ്റ്സ് നേടിയ പുഷ്പ 2 വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇരുന്നൂറ് കോടിയും നേടി. തമിഴ്നാട്ടിൽ 50 കോടി, കർണാടകയിൽ 30 കോടി, കേരളത്തിൽനിന്ന് 20 കോടി എന്നിങ്ങനെയാണ് സിനിമയുടെ തിയേറ്റർ റൈറ്റ്സ്. ഇവയ്ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്ത് തിയേറ്റർ റൈറ്റ്സ് ഇനത്തിൽ പടം 140 കോടിയുടെ നേടിക്കഴിഞ്ഞു.
ഇവയ്ക്കു പുറമേ 425 കോടിയുടെ നോൺ തിയേറ്ററിക്കൽ റൈറ്റ്സും പുഷ്പ ടൂവിന്റെ റിലീസിനു മുൻപുള്ള വരുമാനത്തിൽ വലിയ പങ്ക് വഹിച്ചു. ഡിജിറ്റൽ സ്ട്രീമിങ്ങിനായി നെറ്റ്ഫ്ലിക്സിൽ നിന്ന് 275 കോടി ലഭിച്ചപ്പോൾ മ്യൂസിക് റൈറ്റ്സ് 65 കോടിയും സാറ്റലൈറ്റ് റൈറ്റ്സ് 85 കോടിയുമാണ്.
അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ, രശ്മിക മന്ദാന, പ്രിയാമണി തുടങ്ങിയ വൻ താരനിരയാണ് പുഷ്പ ടൂവിലുള്ളത്.
Discover how Allu Arjun’s highly anticipated film Pushpa 2 has shattered records with Rs 1,085 crores in pre-release business, setting a new milestone in Indian cinema.