കൊച്ചിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ ബൈപ്പാസ് നിർമാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ച് ദേശീയപാതാ അതോറിറ്റി. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള അതിര് കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. 44.7 കിലോമീറ്ററുള്ള ആറ് വരി കൊച്ചി ബൈപ്പാസ് ഇടപ്പള്ളി-അരൂർ ദേശീയപാത നെട്ടൂരിൽ നിന്ന് ആരംഭിക്കും. നെട്ടൂരിനും അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിനും ഇടയിലുള്ള പുതിയ പാതയ്ക്ക് ആകെ ചിലവ് ആറായിരം കോടി രൂപയാണ്.

അങ്കമാലി ഭാഗം മുതലുള്ള അതിര് കല്ല് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 18 വില്ലേജുകളിൽ നിന്നായി 290.58 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കലിന് മാത്രം ഒരു വർഷം വരെ സമയമെടുക്കും. ഇതിനായി ദേശീയ പാതാ അതോറിറ്റി സംസ്ഥാന ഗവൺമെന്റിൽ നിന്നും ജീവനക്കാരെ ആവശ്യപ്പെട്ടിട്ടുണ്ട്.  

പാത യാഥാർത്ഥ്യമായാൽ അരൂർ-ഇടപ്പള്ളി ദേശീയപാത 66 ബൈപ്പാസിലേയും ഇടപ്പള്ളി-അങ്കമാലി ദേശീയപാത 544ലേയും തിരക്ക് കുറയ്ക്കാനാകും. ദീർഘദൂര വാഹനങ്ങൾക്ക് കൊച്ചി നഗരപരിധിയിലൂടെ പോകാതെ ഒരു മണിക്കൂറോളം ലാഭിക്കാം. കൊച്ചിക്കൊപ്പം അങ്കമാലി ഭാഗത്തേയും തിരക്ക് കുറയ്ക്കാൻ പാത സഹായിക്കും.  

The National Highways Authority has commenced land acquisition for a new 44.7 km six-lane Kochi Bypass from Nettur to Karayamparam, aiming to ease traffic congestion. With a budget of ₹6,000 crore, this bypass is expected to reduce travel time and relieve heavy traffic in Kochi and Angamali.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version