നൂറാം വാർഷികത്തിലാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വാർ. എന്നാൽ യുകെയിൽ ജാഗ്വാർ വാഹന വിൽപനയും നിർമാണവും നിർത്തലാക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ ജാഗ്വാറിന്റെ വാർഷികം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെയാണ്. പ്രമുഖ വാഹന മാഗസിനായ ഓട്ടോക്കാറിന് നൽകിയ അഭിമുഖത്തിലാണ് ജാഗ്വാർ ഞെട്ടിക്കുന്ന തീരുമാനം വെളിപ്പെടുത്തിയത്.

ജാഗ്വാറിന്റെ പിൻമാറ്റം ഇലക്ട്രിക് വാഹന വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. 2021ൽ പ്രീമിയം ഇലക്ട്രിക് കാറുകൾക്കായി ജാഗ്വാർ റീഇമാജിൻ നീക്കം നടത്തിയിരുന്നു. ബിഎംഡബ്ള്യു, മെഴിസിഡീസ് ബെൻസ് പോലുള്ള നിർമാതാക്കളുമായി മത്സരമൊഴിവാക്കി ബെന്റ്ലി, ആസ്റ്റൺ മാർട്ടിൻ മാതൃകയിൽ മാറാനാണ് ജാഗ്വർ റീഇമാജിനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.    

ഈ വർഷമാദ്യം ജാഗ്വാറിന്റെ എഫ്-ടൈപ്പ് സ്പോർട്സ് കാറുകൾ, എക്സ്ഇ-എക്സ്എഫ് സെഡാനുകൾ, ഇ-പേസ് എസ് യുവി എന്നിവയുടെ നിർമാണം നിർത്തലാക്കിയിരുന്നു. അതിനു ശേഷം എഫ്-പേസ് എന്ന എസ് യുവി മാത്രമാണ് ജാഗ്വാർ വിപണിയിലെത്തിച്ചിരുന്നത്. ഇപ്പോൾ അതും നിർത്തലാക്കുകയാണ്.  

യുകെയ്ക്ക് പുറമേ ഓസ്ട്രേലിയിലും ജാഗ്വാർ വൻ നഷ്ടത്തിലാണ്. 2023ൽ ആകെ 581 ജാഗ്വർ കാറുകളാണ് ഓസ്ട്രേലിയയിൽ വിറ്റത്. 2008ലാണ് ടാറ്റാ മോട്ടോഴ്സ് ജാഗ്വാർ ഏറ്റെടുത്തത്. കാറുകളുടെ നിർമാണം യുകെയിൽ തന്നെയാണ്.

Jaguar, owned by Tata Motors, announces it will halt new car sales in the UK from November 2024 as part of its strategy to become fully electric by 2025. The brand aims to rival luxury brands like Bentley and Aston Martin with exclusive electric models.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version