സിനിമ എന്ന സ്വപ്നത്തിലേക്കെത്താൻ സ്വന്തം തിരക്കഥയും കൊണ്ട് അലഞ്ഞു തിരിയുന്ന നിരവധി ചെറുപ്പക്കാരുണ്ട്. അത്തരക്കാർക്ക് സന്തോഷ വാർത്തയുമായി പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസ്. പ്രഭാസിന്റെ പുതിയ  വെബ്സൈറ്റായ ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് (The Script Craft) ആണ് എഴുത്തുകാർക്ക് ആശയം സമർപ്പിക്കാൻ അവസരമൊരുക്കുന്നത്. പുതിയ  കഥകൾ കണ്ടെത്തുന്നതിൻറെ ഭാഗമായാണ്  പ്രഭാസിൻറെ വേറിട്ട  പരീക്ഷണം.

250 വാക്കുകളിൽ ഒതുങ്ങുന്ന ആശയം വെബ്സൈറ്റിൽ സമർപ്പിക്കാം. ഇവ പ്രേക്ഷകർക്ക്‌  വായിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും ആശയത്തിൻറെ നിലവാരമനുസരിച്ചു  റേറ്റിംഗ് നൽകാനും അവസരമുണ്ട്. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന  ചലച്ചിത്ര ആശയങ്ങൾ  തിരഞ്ഞെടുത്തു സിനിമയാക്കും.  വെബ്സൈറ്റ് ലോഞ്ചിന്റെ ഭാഗമായി ഇഷ്ടതാരത്തെ സൂപ്പർ ഹീറോയായി സങ്കൽപ്പിച്ച് 3500 വാക്കിൽ കഥാമത്സരവും ഒരുക്കിയിട്ടുണ്ട്.  

പ്രേക്ഷകരുടെ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ വിജയികളാകുന്നവർക്ക് പ്രഭാസിൻറെ  വരാനിരിക്കുന്ന സിനിമകളിൽ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവർത്തിക്കാം. തെലുങ്ക് നിർമാതാവ് പ്രമോദ് ഉപ്പളപദിക്കും സംവിധായകൻ  വൈഷ്ണവ് താള്ളായുമായി ചേർന്നാണ് പ്രഭാസ് ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.   

Pan-Indian star Prabhas launches The Script Craft, a platform for aspiring writers to submit their film ideas. This unique initiative invites writers to share story ideas, allowing audiences to rate and comment. Top-rated stories may be turned into films, and winners have a chance to co-direct or co-write in Prabhas’ projects.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version