ഇലക്ട്രിക് വാഹനപ്രേമികൾ കണ്ണുനട്ട് കാത്തിരിക്കുന്ന മോഡലാണ് ടാറ്റ സിയാറ EV. വരവറിയിച്ചതു മുതൽ ഭാവിയിലെ ഇലക്ട്രിക് വാഹനം എന്നാണ് സിയാറ ഇവി അറിയപ്പെടുന്നത്. ഈയിടെ വിപണിയിലെത്തിയ ടാറ്റ കർവ് ഇവിയുടെ വമ്പൻ വിജയത്തിനു ശേഷമാണ് സിയാറ ഇവിയുമായി എത്താൻ ടാറ്റ ഒരുങ്ങുന്നത്. മികച്ച പെർഫോമൻസ് കൊണ്ടും ഡിസൈൻ മികവ് കൊണ്ടും ഗംഭീര ഫീച്ചേർസ് കൊണ്ടുമാണ് കർവ് വിപണി കീഴടക്കിയത്. എന്നാൽ ഇതിലും എത്രയോ ഇരട്ടി ഫീച്ചേർസുമായാണ് സിയാറ എത്തുന്നത്.
ഇന്ത്യൻ നിർമിത ഡിഫൻഡർ എന്ന പേരാണ് വാഹനത്തിന്റെ മോട്ടോ എക്സ്പോ ഷോ മുതൽ സിയാറക്കുള്ളത്. അവിന്യ, ഹാരിയർ എന്നീ ഇലക്ട്രിക് കണസെപ്റ്റ് വാഹനങ്ങൾക്കൊപ്പം ടാറ്റ ഭാവിയിലെ ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ പോകുന്ന അത്ഭുതം കൂടിയായിരിക്കും സിയാറ ഇവി.
ഫോർ വീൽ ഡ്രൈവായി എത്തുന്ന സിയാറ ഇവി അഞ്ച് സീറ്റുള്ള എസ് യുവിയാണ്. കുടുംബവുമൊത്തുള്ള യാത്രകൾക്ക് പറ്റിയ വാഹനം മികച്ച യാത്രാനുഭവം സമ്മാനിക്കും. 2026 മാർച്ചിലാണ് സിയാറയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. വാഹനത്തിന് 25 മുതൽ 30 ലക്ഷം വരെ വില വരും എന്നാണ് റിപ്പോർട്ട്.
2020 ഓട്ടോ എക്സ്പോയിലാണ് വാഹനത്തിന്റെ ആദ്യ കൺസെപ്റ്റ് മോഡലുമായി ടാറ്റ എത്തിയത്. അൽട്രോസിന്റെ ALFA പ്ലാറ്റ്ഫോമിലാണ് സിയാറയുടെ നിർമാണം. എന്നാൽ 2023 ഓട്ടോ എക്സ്പോയിൽ അടിമുടി മാറ്റങ്ങളുമായുള്ള കൺസെപ്റ്റ് മോഡലാണ് ടാറ്റ അവതരിപ്പിച്ചത്. ആ സിയാറയിൽ നാലിന് പകരം അഞ്ച് ഡോറുണ്ടായിരുന്നു. ടാറ്റയുടെ ജെൻ 2 ഇവി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന സിയാറ ഇവി ആക്ടി ഇവി എന്ന ടാറ്റയുടെ പുതിയ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുക. വാഹനത്തിന്റെ മറ്റ് വിശദാംശങ്ങൾ ടാറ്റ പുറത്തു വിട്ടില്ലെങ്കിലും 350 മുതൽ 400 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ ഓടാനാകും എന്നാണ് കണക്ക്കൂട്ടൽ.
Tata Motors is set to launch the Sierra EV, a five-seater all-wheel-drive SUV with futuristic design and performance features. Expected between ₹25-30 lakh, the Tata Sierra EV is anticipated to launch by March 2026.