പ്രകൃതിഭംഗിക്കൊപ്പം ചരിത്രശേഷിപ്പുകളിലും മുൻപന്തിയിലാണ് മൂന്നാർ. ആ ചരിത്രമാകട്ടെ അയ്യായിരം വർഷങ്ങൾക്കും മുൻപ് ആരംഭിക്കുന്നതാണ്. മൂന്നാറിൽ നിർബന്ധമായും കാണേണ്ട ചില ചരിത്ര ശേഷിപ്പുകൾ നോക്കാം.

മുനിയറ
പ്രാചീന കാലത്തെ ശവസംസ്കാര രീതിയാണ് മുനിയറകൾ. ബിസി 3000 മുതലുള്ള മുനിയറകൾ മൂന്നാറിൽ കണ്ടെത്തിയിട്ടുണ്ട്. വലിയ കല്ലുകൾ വൃത്താകൃതിയിൽ വെച്ചാണ് ഇവയുടെ നിർമാണം. മറയൂർ ഭാഗത്താണ് കൂടുതൽ മുനിയറകളും ഉള്ളത്.

ആനയിറങ്കൽ അണക്കെട്ട്
മൂന്നാറിൽ നിന്നും 22 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ടിനു ചുറ്റും ചരിത്ര ശേഷിപ്പുകൾ കാണാം. ശിലായുഗ കാലത്തെ ആരാധനലാലയങ്ങളുടെ ശേഷിപ്പുകളാണ് ഇവിടത്തെ പ്രത്യേകത.  

ചിന്നക്കനാൽ വെള്ളച്ചാട്ടം
തേയിലത്തോട്ടങ്ങൾക്കിടയിലുള്ള ചിന്നക്കനാൽ വെള്ളച്ചാട്ടവും പ്രാചീന ശേഷിപ്പുകൾക്ക് പേരു കേട്ടതാണ്. മധ്യകാല ചരിത്രത്തിലെ സംസ്കാരങ്ങളുടെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്.

പള്ളിവാസൽ
കേരളത്തിലെ ഏറ്റലും പ്രധാന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടമാണ് പള്ളിവാസൽ. ഇവിടെ നിന്നും അനേകം പ്രാചീന ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

രാജമല
ഇരവികുളം ദേശീയ പാർക്കിന്റെ ഭാഗമായ രാജമല ചരിത്രാതീത കാലം മുൽക്കുള്ള പ്രാചീന ഗുഹാ ചിത്രങ്ങൾ കൊണ്ടും പ്രസിദ്ധമാണ്.

Discover Munnar’s rich history alongside its natural beauty. From the ancient Muniyaras to the Stone Age shrines around Anayirangal Dam, Munnar’s historical sites offer a unique journey through time.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version