മെഡിക്കൽ രംഗത്ത് സാങ്കേതികമായി ഏറെ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.റോബോട്ടിക്ക് സർജറിയും, എഐയുമെല്ലാം ഇന്ന് ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. ഗർഭാവസ്ഥയിൽ അമ്മയ്ക്കുള്ള സ്കാനിംഗ് വളരെ പ്രധാനപ്പെട്ടതാണ്.
ഏർളി പ്രഗ്നൻസി സ്റ്റേജിൽ എല്ലാ സ്ത്രീകളിലും സ്കാനിംഗ് നിർബന്ധമില്ലെങ്കിലും എന്തിനാണ് സ്കാനിംഗ് എന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
ടെക്നോളിജയുടെ വളർച്ച നമ്മുടെ ആരോഗ്യ രംഗത്ത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അതിന്റെ നിത്യജീവിതത്തിലെ ഉപയോഗത്തെക്കുറിച്ചുമാണ് ചാനൽ അയാമിന്റെ -ദി വെൽനസ് എഡിറ്റർ (The Wellness Editor) സംസാരിക്കുന്നത്. തൃശൂരിലെ അമ്പാടി സ്കാൻ സെന്റർ ,കൺസൾട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. അമ്പാടി രാമകൃഷ്ണനാണ് വെൽനെസ് എഡിറ്ററിൽ സംസാരിക്കുന്നത്.
ഏർളി പ്രഗ്നൻസി എങ്ങിനെ അറിയാം?
ഏറെപ്പേർക്കും അധികം ധാരണയില്ലാത്ത ഒന്നാണ് ഏർളി പ്രഗ്നൻസി. ലാസ്റ്റ് മെൻസ്ട്ര്വൽ പിരീഡ് (മാസക്കുളി) കഴിഞ്ഞ് അഞ്ചാഴ്ച ആകുമ്പോഴേക്കും ഗർഭത്തിന്റെ ആരംഭം കാണാൻ സാധിക്കും. ഒരു കറുത്ത കുമിള പോലെയാണ് തുടക്കത്തിൽ ഇത് ഗർഭപാത്രത്തിനുള്ളിൽ കാണാനാകുക. പിന്നീട് ആ കുമിള നെറ്റിയിൽ തൊടുന്ന പൊട്ടിന്റെ വലിപ്പത്തിലാകും. ആ സമയത്ത് അതിന്റെയുള്ളിൽ ഒരു വളയം കാണാം. പിന്നീട് കുറച്ച് കഴിയുമ്പോൾ അതിൽ ഹൃദയത്തുടിപ്പുകൾ കാണാം, അതാണ് ജീവന്റെ ആദ്യ സ്പന്ദനം. അപ്പോഴാണ് ഇതൊരു ലൈവ് പ്രഗ്നൻസി ആണെന്ന് നമ്മൾ മനസ്സിലാക്കുക. കുറച്ചുകൂടി കഴിയുമ്പോൾ അത് നെറ്റിയിൽ ചാർത്തുന്ന ഗോപിയുടെ രൂപത്തിലാകും. പിന്നീട് തലയേതെന്നോ ഉടലേതെന്നോ മനസ്സിലാകാത്ത ഒരു രൂപത്തിലാകും. പിന്നീട് കൈകാലുകളുടെ ഭാഗത്ത് ചെറിയ പ്രൊജക്ഷൻസ് കണ്ടുതുടങ്ങും. ഇത്രയുമാണ് ആദ്യഘട്ട അൾട്രാസൗണ്ട് സ്കാനിങ്ങിൽ കാണാനാകുക. എട്ട് ആഴ്ചയാകുമ്പോഴേക്കും വലിയ ഗോപിക്കുറിയുടെ വളർച്ചയെത്തും.
ഏർളി സ്കാൻ എന്തിന്?
എല്ലാവർക്കും ഏർഴി സ്കാൻ ആവശ്യം വരില്ല. പല സ്ത്രീകളും ലാസ്റ്റ് മെൻസ്ട്ര്വൽ പിരീഡ് എന്നായിരുന്നു എന്നതിനെ കൃത്യമായി പറയാൻ കഴിയുന്നവർ ആയിരിക്കില്ല. കുട്ടിയുടെ വളർച്ച, പ്രസവ സമയം തുടങ്ങിയവ അറിയാൻ ലാസ്റ്റ് മെൻസ്ട്ര്വൽ തിയ്യതി അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് PCOD പോലുള്ള അസുഖങ്ങൾ വ്യാപകമാണ്. അങ്ങനെയുള്ളവർക്ക് എന്നാണ് അവസാനം പിരീഡ്സ് ഉണ്ടായത് എന്ന് അറിയില്ല. ഇരുപത് ആഴ്ച ഗർഭമായിട്ടും അറിയാതെ പോകുന്ന സ്ത്രീകളുണ്ട്. കാരണം അവർക്ക് അവസാന പിരീഡ്സ് എന്നായിരുന്നു എന്ന് ധാരണയുണ്ടാകില്ല. അതുപോലെത്തന്നെ മുലയൂട്ടുന്ന അമ്മമാർക്കും പിരീഡ്സ് ക്രമം തെറ്റിയായിരിക്കും. ഇത്തരം കാരണങ്ങൾ ഉള്ളവർക്ക് ഏർളി സ്കാനിങ് ആവശ്യമായി വരും. ഇതിനുപുറമേ ഗർഭിണികൾക്ക് രക്തസ്രാവം പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഏർളി സ്കാൻ ചെയ്യണം.
ഏർളി സ്കാനിങ്ങിലെ ഹൃദയമിടിപ്പിലൂടെ വളരാൻ ഇടയുള്ള ഗർഭസ്ഥ ശിശുവാണോ അല്ലയോ എന്ന് തിരിച്ചറിയാനാകും. ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതകളും ഈ സന്ദർഭത്തിലെ സ്കാനിങ്ങിലൂടെ മനസ്സിലാക്കാം. അത്പോലെ ഗർഭസ്ഥ ശിശു ഗർഭപാത്രത്തിനകത്ത് തന്നെയാണോ എന്ന് ഉറപ്പ് വരുത്താനുമാകും.
ഗർഭകാലത്തെ സുരക്ഷിതമായ സ്കാനിംഗിനെക്കുറിച്ച് അറിയാൻ 7560810424 എന്ന നമ്പറിൽ വിളിക്കാം. [email protected] എന്ന ഇമെയിൽ ഐഡിയിലേക്കും ബന്ധപ്പെടാം.വിവരങ്ങൾക്കായി www.ambadyscan.com വെബ്സൈറ്റ് സന്ദർശിക്കൂ.
Early pregnancy scans are crucial for understanding pregnancy development and ensuring the fetus’ health. Learn from Dr. Ambadi Ramakrishnan about the importance of early scanning, especially for women with irregular periods or pregnancy complications.