പച്ചത്തേങ്ങക്ക് നല്ല വില

കേരം തിങ്ങും കേരള നാട്ടിൽ നാളികേരവില വീട്ടമ്മമാരുടെ  കൈ പൊള്ളിക്കുന്നു. കേര കർഷകർക്കാകട്ടെ സമീപകാലത്തെങ്ങും ലഭിക്കാത്ത വിലയാണ് പച്ച തേങ്ങക്കും കൊപ്രക്കും ലഭിക്കുന്നത്.  ആഭ്യന്തര വിപണിയിൽ പച്ചത്തേങ്ങ  വില കിലോക്ക് 61 രൂപ വരെ എത്തി. കൊപ്രക്കും വെളിച്ചെണ്ണക്കും വില ഇരട്ടിയായി. മലബാർ മേഖലയിൽ നാളികേര കർഷകർക്ക് ഇത്രവലിയ വില ലഭിക്കുന്നത് ഇതാദ്യമാണ്.  പച്ചത്തേങ്ങ ഉൽപാദനം കുറഞ്ഞതും ആവശ്യം വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ശബരിമല സീസൺ കൂടി തുടങ്ങുന്നതോടെ പച്ചത്തേങ്ങ വില ഇനിയും കൂടും.  കൊപ്രയുടെ വില ക്വിന്റലിന് ഇരട്ടിയായി. 180 രൂപയിൽ നിന്നിരുന്ന വെളിച്ചെണ്ണ വില വർധിച്ചു കിലോക്ക് 325 രൂപയിലെത്തി നിൽക്കുന്നു.

2018 ൽ നാളികേരത്തിന് കിലോക്ക് 40 രൂപവരെ ലഭിച്ചതായിരുന്നു ഏറ്റവും ഉയർന്ന വില.തമിഴ്നാട്ടിലെ കങ്കയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് നാളികേരം കയറ്റിയയക്കുന്ന ഏജൻസികൾ മൊത്ത കച്ചവടക്കാർക്ക് കിലോക്ക് 58 രൂപ വരെ നൽകാൻ തുടങ്ങി. തമിഴ്നാട്ടിൽ നിന്നും തിരുവനതപുരം, കൊല്ലം, ഇടുക്കി ജില്ലകളിലേക്ക് അതിർത്തി കടന്നെത്തുന്ന  തേങ്ങക്കും ഈടാക്കുന്നത് കിലോക്ക് 65 രൂപ വരെയാണ്.

ഇത്തവണ ഉൽപാദനം കുറഞ്ഞതും ആവശ്യം വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് നോക്കുമ്പോൾ 2023 ജൂണിലാണ് പച്ചത്തേങ്ങ വില കൂപ്പുകുത്തിയത്. അന്ന് കിലോക്ക് 23 രൂപ മാത്രമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. ഒന്നര വർഷം കൊണ്ടാണിപ്പോൾ വില ഇരട്ടിയിലധികമായത്.  ശബരിമല സീസൺ കൂടി തുടങ്ങുന്നതോടെ പച്ചത്തേങ്ങ വില 65 വരെ ആയേക്കുമെന്നാണ് മൊത്ത വ്യാപാരികൾ നൽകുന്ന സൂചന.

മുൻകാലങ്ങളിൽ മതിയായ വില ലഭിക്കാത്തതും, വള പ്രയോഗത്തിനും തേങ്ങ പറിച്ചെടുക്കാനുമുള്ള കൂലിചെലവ് കൂടിയതും, ജൈവ -രാസ വളങ്ങളുടെ വില ഉയർന്നതും, കൃഷിഭൂമികൾ മറ്റാവശ്യങ്ങൾക്കായി തരാം മാറ്റുന്നതും കാരണം നാളികേര കൃഷിയിൽനിന്ന് കർഷകർ വലിയതോതിലാണ് പിന്തിരിഞ്ഞത്.

  തമിഴ്നാട്, കർണാടക, രാജസ്ഥാൻ, യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് വലിയ തോതിൽ ഓർഡറുള്ളപ്പോഴാണ് കേരളത്തിൽ നാളികേരം കിട്ടാനില്ലാത്ത അവസ്ഥ വന്നത്. ഇതോടെ കയറ്റുമതിക്കാരും പ്രതിസന്ധിയിലായി .

നാളികേരത്തിന് സമാന്തരമായി കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയും കുതിച്ചുയർന്നിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് 10,200 രൂപ മാത്രമായിരുന്ന രാജാപൂര്‍ കൊപ്രക്ക് ക്വിന്റലിനിപ്പോൾ 20,400 രൂപയാണ് വില.

കൊപ്ര എടുത്തപടി ക്വിന്റലിന്  15,300 രൂപ, റാസ് 14,900 രൂപ, ദിൽപസന്ത് 15,400 രൂപ, ഉണ്ടകൊപ്ര  17,500 രൂപഎന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ജൂലൈയിൽ 16,000 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വില  ക്വിന്റലിനു 25,000 രൂപ വരെയെത്തി നിൽക്കുന്നു.  

Coconut prices in Kerala have soared, impacting households and benefiting farmers with record rates for green coconuts, copra, and coconut oil. Learn about the reasons behind this surge and its effects.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version