ഏതാണ്ട് മൂന്ന് പതിറ്റാണ്ട് നീണ്ട വൈവാഹിക ജീവിതത്തിനു ശേഷം ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ ഭാര്യ സൈറ ബാനുവുമായി വേർപിരിഞ്ഞിരിക്കുകയാണ്. വിവാഹ മോചന വാർത്തകൾക്കിടയിൽ റഹ്മാന്റെ ഭീമമായ ആസ്തിയും ചർച്ചയാകുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സംഗീത സംവിധായകനാണ് റഹ്മാൻ.
ഒരു സിനിമയ്ക്ക് സംഗീതം ചെയ്യാൻ അദ്ദേഹം പത്ത് കോടി രൂപ വരെ വാങ്ങുന്നു. ഇതിനു പുറമേ പാട്ടുകാരൻ എന്ന നിലയിലും അദ്ദേഹം ഉയർന്ന പ്രതിഫലം വാങ്ങുന്നു. ഒരു പാട്ടിന് മൂന്ന് കോടിയാണ് പ്രതിഫലം. 1728 മുതൽ 2000 കോടി വരെയാണ് റഹ്മാന്റെ മൊത്തം ആസ്തി. ഇത്തരമൊരു ഭീമൻ ആസ്തി റഹ്മാന് ഉള്ളത് കൊണ്ട് തന്നെ സൈറ ജീവനാംശം ആവശ്യപ്പെടുകയാണെങ്കിൽ അതും വൻ തുകയാകും. എന്നാൽ ഇത് സംബന്ധിച്ച് നിലവിൽ വെളിപ്പെടുത്തലുകളില്ല.
സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. വ്യക്തിബന്ധത്തിലുണ്ടായ വൈകാരിക അകൽച്ചയാണ് വിവാഹമോചനത്തിന് കാരണമായതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു 1995 ൽ ആയിരുന്നു റഹ്മാൻ-സൈറ ബാനു വിവാഹം.
29 വർഷത്തെ വൈവാഹിക ജീവിതത്തിനു ശേഷമുള്ള വേർപിരിയൽ അത്യന്തം വേദനാജനകമാണെന്ന് റഹ്മാൻ എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. മുപ്പത് വർഷം പൂർത്തിയാക്കും എന്ന് ആഗ്രഹിച്ചെങ്കിലും അതൊരു തകർന്ന അധ്യായമായി എന്ന് റഹ്മാൻ പറഞ്ഞു. ആ തകർച്ചയിലും അർത്ഥം കണ്ടെത്താനാണ് ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരുടേയും മക്കളായ ഖദീജ റഹ്മാനും അമീനും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇവർക്ക് പുറമേ ദമ്പതികൾക്ക് റഹീമ എന്നൊരു മകൾ കൂടിയുണ്ട്.
Oscar-winning composer AR Rahman and wife Saira Banu announce their separation after nearly three decades of marriage. The family requests privacy during this emotional time.