ഫുട്‍ബോൾ ലോക ചാംപ്യൻമാരായ അർജന്റീന ദേശീയ ടീം കേരളത്തിലെത്തുന്നു എന്നറിഞ്ഞതിന്റെ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ. അടുത്ത വർഷം നടക്കുന്ന സൗഹൃദ മത്സരത്തിനായാണ് ഇതിഹാസ താരം മെസ്സി അടങ്ങുന്ന ടീമുമായി അർജന്റീന എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നത്. 2025ൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കാൻ പദ്ധതി. മത്സരത്തിനായി നൂറുകോടിയോളം ചിലവ് വരുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വൻകിട വ്യാപാരികളിൽ നിന്നും മറ്റുമായി ഈ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് കേരള ഗവൺമെന്റ് തീരുമാനം.

ഇതിഹാസ താരം വരാനിടയുണ്ട് എന്ന വാർത്തയിൽ ആരാധകർ ആവേശത്തിലാണെങ്കിലും ഇതിനൊരു മറുപുറവും ഉണ്ട്. കേരളത്തിന്റെ കായിക രംഗം ഗുരുതര പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ഇത്തരം വമ്പൻ മാച്ചുകൾ കൊണ്ട് വന്നത് കൊണ്ട് മാത്രം എന്തെങ്കിലും കാര്യമുണ്ടോ എന്നാണ് വിമർശകരുടെ ചോദ്യം. 

ഇതേ ചോദ്യവുമായി ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്ക് വെച്ചു. മെസ്സി വരും, എല്ലാം ശരിയാകും എന്ന് ട്രോൾ രൂപത്തിൽ തലക്കെട്ടുള്ള സ്റ്റോറിയിൽ കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ സ്വർണ മെഡലൽ ഉൾപ്പെടെ നേടിയവർ അവഗണന നേരിട്ടത് ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ സ്‌കൂൾ ഗെയിംസിന് പങ്കെടുക്കാൻ കുട്ടികൾക്ക് റെയിൽവേ ടിക്കറ്റ് പോലും ലഭിക്കാത്തതായ വാർത്തകളുടെ സ്ക്രീൻ ഷോട്ടും പങ്കുവെച്ചാണ് ആഷിഖിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. കേരളത്തിലെ കായിക രംഗം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള സ്പോർട്സ് താരങ്ങളുടെ പ്രതികരണങ്ങളും സ്റ്റോറിയിൽ ചേർത്തിട്ടുണ്ട്.

The football world champions, Argentina, are set to visit Kerala for a friendly match in 2025, with Messi expected to be part of the squad. The match will be held at Kochi’s Jawaharlal Nehru Stadium, but critics question the priorities in Kerala’s sports scene.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version