50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ഇന്ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നിൽക്കും. ലുലു ഓൺ സെയിൽ ലോഗോ പ്രകാശനം ഇൻഫ്ലുവൻസറായ റോഷ്നി വിനീത്, ആര്യൻ കാന്ത്, സിത്താര വിജയൻ, ഐശ്വര്യ ശ്രീനിവാസൻ ബിഗ്‌ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിൻ,അപർണ പ്രേംരാജ്, അഭിഷേക് ശ്രീകുമാർ, ഡോ മിനു., ആര്യ മേനോൻ, ചേർന്ന് നിർവഹിച്ചു. കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്‌ , ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , മാൾ മാനേജർ റിചേഷ്‌ ചാലുപറമ്പിൽ എന്നിവർ സന്നിഹിതരായി.

Lulu Flat 50 Sale Kochi

‌കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുന്നത്. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലുമാളിലെ വിവിധ ഷോപ്പുകളും ലുലു ഓൺ സെയിലിന്റെ ഭാഗമാണ്. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷനിൽ 50 ശതമാനം വിലക്കുറവിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാം. ലേഡീസ് ,കിഡ്സ്, ജെൻസ് വെയറുകൾ, ട്രെൻഡഡ് ഔട്ട്ഫിറ്റുകൾ എന്നിവ പകുതിവിലയിൽ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ ലുലു ഫാഷൻ സ്റ്റോറിലെ ഐ എക്സ്പ്രസ് , ബ്ലഷ് സ്റ്റോറുകളിലും 50 ശതമാനം വിലക്കുറവിൽ പ്രൊഡക്ടുകൾ സ്വന്തമാക്കാം. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമൊരുക്കി ലുലു കണക്ടിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾ 50 ശതമാനം വിലക്കുറവിൽ വാങ്ങിക്കാൻ സാധിക്കും. ജുവലറി, സ്പെക്സ്, കോസ്‌മെറ്റിക്‌സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. ഓഫർ സെയിൽ ദിവസങ്ങളിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ സർവീസ് രാത്രി 11:40 വരെ പ്രവർത്തിക്കും.

Grab 50% off at Lulu Mall Kochi and Maradu Forum Mall from today until January 11. Enjoy the Lulu Flat 50 Sale on fashion, electronics, and groceries with extended shopping hours until 2 AM.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version