ബഹിരാകാശത്ത് എല്ലാ കാര്യങ്ങളും വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ ബഹിരാകാശ സഞ്ചാരികളുടെ നിത്യജീവിത രീതികൾ പോലും ആളുകളിൽ കൗതുകമുണർത്തുന്നു. ഇപ്പോൾ അത് പോലൊരു കൗതുകവുമായി എത്തിയിരിക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശത്ത് ‘ഓർബിറ്റൽ പ്ലംബിംഗ്’ നടത്തിയിരിക്കുകയാണ് സ്‌പേസ് സ്റ്റേഷൻ കമാൻഡർ സുനിത വില്യംസ്. ഓർബിറ്റൽ പ്ലംബിംഗിനെ ഭൂമിയിലെ ഭാഷയിൽ ബാത് റൂം വൃത്തിയാക്കൽ എന്നും പറയാം!

അതേസമയം സുനിതയ്ക്കൊപ്പം യാത്ര തിരിച്ച ഫ്ലൈറ്റ് എഞ്ചിനീയർ ബുച്ച് വിൽമോർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഫയർ സേഫ്റ്റി കാര്യങ്ങളിലും സ്പേസ് സ്യൂട്ട് പരിപാലനത്തിലും മുഴുകി. ഇതും ഭൂമിയിലെപ്പോലെയുള്ള അഗ്നിശമനം അല്ല. മൈക്രോ ഗ്രാവിറ്റിയിൽ തീ പടരുന്നത് തടയുന്ന സംവിധാനമായ കമ്പഷൻ ഇന്റഗ്രേറ്റഡ് റാക്കിലെ പരീക്ഷണ സാമ്പിളുകൾ മാറ്റി സ്ഥാപിക്കുന്ന പണിയാണിത്.  ബഹിരാകാശത്ത് തീപ്പിടിത്തം ഉണ്ടായാൽ ഇതൊക്കെ ചെയ്തു വെച്ചില്ലെങ്കിൽ ആകെ പണി കിട്ടും. ഈ ശാസ്ത്രീയ ചുമതലകൾ കൂടാതെ സ്പേസ് സ്യൂട്ട് പരിപാലനത്തിലും വിൽമോർ ശ്രദ്ധ കേന്ദ്രീകരിച്ചു.  

ബോയിംങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ജൂൺ മുതൽ ഐഎസ്എസിൽ തുടരുകയാണ്. ജൂൺ ഏഴിന് ഐഎസ്എസിലെത്തി ജൂൺ 13ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിലെ യന്ത്രത്തകരാർ മടക്കയാത്ര വൈകിപ്പിക്കുകയായിരുന്നു. 

NASA astronaut Sunita Williams shares insights into life on the ISS, from orbital plumbing to fire safety and spacesuit maintenance, showcasing the unique challenges of living in space.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version