ഹഡിൽ ടിക്കറ്റ് പോലും എടുക്കാൻ കാശില്ലാതിരുന്ന കാലം ഇന്ന് സ്പീക്കറായെത്തി സെനു

വിവിധ സാങ്കേതിക വിദ്യകൾ നൽകുന്ന ആറായിരത്തിലധികം സ്റ്റാർട്ടപ്പുകൾ കേരള സ്റ്റാർട്ടപ്പ് മിഷന് (കെഎസ് യുഎം) കീഴിലുണ്ട്. ഇവരുടെയെല്ലാം സംഗമസ്ഥാനമാണ് കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2024. വേദിയിലെത്തിയ സംരംഭക ദമ്പതികളാണ് സെനുവും ഡോ നീതുവും. രണ്ട് വ്യത്യസ്ത സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ഇവർ സ്റ്റാർട്ടപ്പ് ലോകത്തെ വളർച്ചയെക്കുറിച്ചും ഹഡിൽ ഗ്ലോബൽ പോലുള്ള വേദികൾ അതിന് എങ്ങനെ ഗുണം ചെയ്യുന്നു എന്നതിനെക്കുറിച്ചും സംസാരിക്കുന്നു.

 

മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന മൈ കെയർ (MyKare) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനാണ് സെനു. മൂന്ന് വർഷമായി ഹഡിലിന് വരുന്ന സെനുവിന് ആദ്യ വരവിൽ ടിക്കറ്റ് എടുക്കാൻ പോലും പണമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഹഡിൽ ഗ്ലോബലിൽ സ്പീക്കറായാണ് സെനു എത്തിയിരിക്കുന്നത്. ഈ പ്രചോദനാത്മകമായ വളർച്ച തന്റെ സ്റ്റാർട്ടപ്പ് യാത്രയുമായി ബന്ധിപ്പിക്കുകയാണ് സെനു.  ജീവിതം എന്താണ് എന്ന് പഠിപ്പിച്ചതും ജീവിക്കാനുള്ള ധൈര്യം നൽകിയതും ഈ സ്റ്റാർട്ടപ്പ് യാത്രയാണെന്ന് പറയും സെനു. ഫണ്ടിങ് പലപ്പോഴും ഒരു വിഷയമാണ്. എന്നാൽ ആത്മാർത്ഥമായ ഇടപെടലുകൾ ആ പ്രശ്നം പരിഹരിക്കുമെന്നാണ് സെനുവിന്റെ അഭിപ്രായം. അത് കൊണ്ട് തന്നെ ഹഡിലിനെ സെനു ആത്മാർഥത നിറഞ്ഞ ഒരു കൂട്ടായ്മയായാണ് കാണുന്നത്. മെഡിക്കൽ സ്റ്റാർട്ടപ്പുമായി എത്തി ഫണ്ടിങ് ലഭിച്ച് ഇപ്പോൾ സ്കെയിൽ അപ്പ് സ്റ്റേജിലാണ് മൈ കെയർ. സ്മോൾ-മീഡിയം ഹോസ്പിറ്റലുകളുടെ അധിക കപ്പാസിറ്റി ലിസ്റ്റ് ചെയ്യാൻ ഹോസ്പിറ്റലുകളെ സഹായിക്കുകയാണ് മൈ കെയർ ചെയ്യുന്നത്. ഇതിലൂടെ രോഗികൾക്ക് കുറഞ്ഞ ചിലവിൽ ആരോഗ്യ പരിരക്ഷ ലഭിക്കും.

എഐ വിഗദ്ധയും ഓർഗൻ (Organ) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകയാണ് സെനുവിന്റെ ഭാര്യ ഡോ. നീതു. നിരവധി നിക്ഷേപകർ എത്തുന്ന ഹഡിൽ ഗ്ലോബൽ തന്റെ സ്റ്റാർട്ടപ്പിന് ഏറെ ഗുണകരമായതായി നീതു പറഞ്ഞു. സ്റ്റാർട്ടപ്പ് രംഗത്ത് സാങ്കേതികപരമായി നടക്കുന്ന വിവിധ കാര്യങ്ങൾ മനസ്സിലാക്കാൻ ഹഡിൽ ഗ്ലോബലിലൂടെ സാധിക്കുന്നു. ഈ രംഗത്തെ വിദഗ്ധരുമായി സംസാരിക്കാൻ കഴിയുന്നതും ഏറെ ഗുണകരമാണ്. വൈദ്യ രംഗത്തെ നിർമിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഓർഗൻ എന്ന സംരംഭത്തിലൂടെ നീതു ചെയ്യുന്നത്. രോഗികളുടെ ഓരോ അവസ്ഥയും എഐ ഉപയോഗിച്ച് മാറ്റിയെടുക്കുകയാണ് ഈ കമ്പനി. ഇതിനായി പ്രാരംഭ ഘട്ടത്തിൽ ഫെർട്ടിലിറ്റി, മറ്റേർണിറ്റി ക്ലിനിക്കുകളിലാണ് കമ്പനി ഊന്നൽ നൽകുന്നത്. 

Explore inspiring stories of Kerala startups like MyKare and Organ, led by Senu and Dr. Neetu, who shared their journeys at Huddle Global 2024, showcasing innovation in healthcare and AI.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version