ഇന്ത്യയിൽ റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. സിക്കിമിലേക്ക് യാത്ര പോകുന്നവർ അത് കൊണ്ട് തന്നെ ബംഗാളിലെ സിലിഗുരി, ജൽപൈഗുരി സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സിക്കിമിലേക്ക് പോകാറ്. ഭൂപ്രകൃതിയാണ് സിക്കിമ്മിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കാൻ തടസ്സം നിൽക്കുന്ന ഘടകം. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ചെങ്കുത്തായ മലനിരകൾ നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ ആളുകൾ റോഡ് മാർഗമുള്ള ഗതാഗതം മാത്രം പിന്തുടരുന്നു.
ഭൂപ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് നിർമിച്ച ഗംഭീര റോഡുകളാണ് സിക്കിമിലുള്ളത്. മിക്കയിടത്തും റോഡ് ഗതാഗതം ഉള്ളതിനാൽ റെയിൽപ്പാതയുടെ ആവശ്യകത വലുതായിട്ടില്ല. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. അത് കൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഗനൺമെന്റ് കൂടുതലായി സംസ്ഥാനത്ത് ഊന്നൽ നൽകുന്നത്. റെയിൽവേ വികസനത്തിനുള്ള ചിലവുകൾ കൂടി പ്രതിരോധ മേഖലയിലേക്ക് പോകുന്നു.
റോഡിന് പുറമേ, ആകാശ മാർഗത്തിലൂടെയുള്ള സഞ്ചാരം, കേബിൾ കാറുകൾ തുടങ്ങിയവയാണ് സിക്കിമിലെ മറ്റ് യാത്രോപാധികൾ.
Sikkim remains India’s only state without a railway station due to its challenging Himalayan terrain. Discover how road networks and innovative transport solutions meet its connectivity needs.