പാലക്കാട് ആധുനിക നിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബ് നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA). 21 ഏക്കർ സ്ഥലത്താണ് 30 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സ്‌പോർട്സ് ഹബ്ബ് വരുന്നത്. രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ബാസ്‌കറ്റ് ബോൾ കോർട്ട്, ഫുട്‌ബോൾ മൈതാനങ്ങൾ തുടങ്ങിയവയാണ് സ്പോർട്സ് ഹബ്ബിൽ ഉണ്ടാകുക.
ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ടത്തിന്റെ നിർമാണം 2026ൽ പൂർത്തീകരിക്കും. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതി പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ജില്ലയിലെ കായിക മേഖലയ്ക്ക് വൻ കുതിപ്പ് നൽകുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞു. ചാത്തൻകുളങ്ങര ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി പാട്ടത്തിനെടുത്താണ് സ്പോർട്സ് ഹബ്ബ് നിർമാണം.
The Kerala Cricket Association (KCA) is set to transform Palakkad’s sports scene with a state-of-the-art sports hub costing Rs 30 crore. Spread over 21 acres, it will feature cricket grounds, floodlights, a clubhouse, swimming pool, basketball court, and football fields.