പുതിയ ഗതാഗത സർവീസുകളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയും കൊച്ചി ഇൻഫോപാർക്കിലേക്കുള്ള യാത്ര സുഗമമാകും എന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ടെക്കികൾ. ഇൻഫോപാർക്ക് ക്യാംപസിൽ മാത്രം 75000 ജീവനക്കാരാണ് ഇപ്പോഴുള്ളത്. സ്മാർട്ട് സിറ്റി, കിൻഫ്ര എന്നിവയിലേത് കൂടി ചേരുമ്പോൾ ഇത് ഒരു ലക്ഷത്തിന് മുകളിലാകും. പുതുതായി വരുന്ന ഈ-ഫീഡർ ബസ്സുകൾക്കായാണ് ഇവരുടെ പ്രധാന കാത്തിരിപ്പ്.
ഫീഡർ ബസ്സുകൾ വേണം എന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഫീഡർ ബസ്സുകൾ കുറവായതിനാൽ നിരവധി പേർ വാട്ടർ മെട്രോ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ വാട്ടർ മെട്രോയിൽ ഇറങ്ങി ഇൻഫോപാർക്കിലേക്ക് എത്താനുള്ള യാത്ര ഇപ്പോഴും ബുദ്ധിമുട്ടാണ്. ഏഴ് മണിക്ക് ശേഷം കെഎസ്ആർടിസി സർവീസുകൾ ഈ റൂട്ടിൽ വളരെ കുറവാണ്. ഇത് കാരണം രാത്രി എട്ട് മുതൽ പത്ത് മണി വരെ ഉള്ള ഷിഫ്റ്റ് കഴിയുന്ന ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.
അതേ സമയം സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടത്തിനായി ഗവൺമെന്റ് 187.7 മില്യൺ അനുവദിച്ചത് ഏറെ ആശ്വാസകരമായ വാർത്തയാണ്. എച്എംടിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക. ഇരുമ്പനം മുതൽ കൊച്ചി വിമാനത്താവളം വരെ നീളുന്ന പദ്ധതിയാണിത്. എൻഎഡിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനായും വലിയ തുക ഗവണമെന്റ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പ. രാജീവ് അടുത്തിടെ പറഞ്ഞിരുന്നു. ഫണ്ട് നൽകൽ പദ്ധതിയുടെ വേഗം കൂട്ടും. ഇതോടെ ഇൻഫോപാർക്കിലേക്കുള്ള യാത്രയിൽ ഏറെ പുരോഗതി ഉണ്ടാകും.
Transport to Kochi Infopark is set to improve with new e-feeder buses and progress on the Seaport-Airport Road Phase II project. These developments aim to ease commutes for over 75,000 employees at Infopark and neighboring hubs like Smart City and KINFRA.