ഇന്ത്യയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയ (Saudia SV). ഇരുരാജ്യങ്ങൾക്കും ഇടയിലെ വ്യോമയാന വിപണിയിലെ ഉയർന്ന സാധ്യതയും ശക്തമായ ഡിമാൻഡും കണക്കിലെടുക്കുമ്പോൾ സൗദിയയുടെ ഈ നീക്കം ആശ്ചര്യകരമാണ്. വർധച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി മറ്റ് എയർലൈൻസുകൾ സർവീസുകൾ വിപുലപ്പെടുത്തിമ്പോഴാണ് സൗദിയയുടെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്.

സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ദമ്മാമിൽ നിന്ന് സൗദിയയ്ക്ക് നിലവിൽ ഇന്ത്യയിലേക്ക് വിമാനങ്ങളൊന്നും ഇല്ല. എന്നാൽ മറ്റ് എയർലൈൻസുകൾക്ക് ഈ റൂട്ടിൽ നിരവധി സർവീസുകളുണ്ട്. കുവൈറ്റ് എയർവേയ്‌സ്, ഗൾഫ് എയർ, ഖത്തർ എയർവേസ് , എത്തിഹാദ് തുടങ്ങിയ എയർലൈനുകൾ സൗദി അറേബ്യയിലേക്ക് മിഡിൽ ഈസ്റ്റിലെ അവരുടെ പ്രത്യേക കേന്ദ്രങ്ങൾ വഴി നിരവധി സർവീസുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ, പ്രത്യേകിച്ച് റിയാദിൽ നിന്ന് കോവിഡിന് മുമ്പുള്ള തരത്തിലുള്ള കണക്റ്റിവിറ്റി ഉറപ്പുവരുത്താൻ സൗദിയയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.

സൗദിയയുടെ റൂട്ടുകൾ വെട്ടിക്കുറച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളെയാണ്. സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഈ സ്ഥലങ്ങളിൽ നിന്നുള്ള ബിസിനസ്സ് യാത്രികർ, തീർഥാടകർ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയവരിൽ നിന്നും ശക്തമായ ഡിമാൻഡ് ഉണ്ട്. ഇത്തരം യാത്രക്കാർ ഇപ്പോൾ മറ്റ് എയർലൈനുകളെയോ കണക്റ്റിംഗ് ഫ്ലൈറ്റുകളെയോ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

സൗദിയ സർവീസുകൾ വെട്ടിക്കുറച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല. യാത്രാ ടിക്കറ്റ് നിരക്കിൽ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടാത്തതാകാം കാരണമെന്ന് Aviation A2Z റിപ്പോർട്ട് ചെയ്യുന്നു. വൈഡ് ബോഡി എയർക്രാഫ്റ്റുകളിൽ നിലവിലെ ടിക്കറ്റ് നിരക്ക് വെച്ച് മുതലാകാൻ ഇടയില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. റൂട്ടിൽ സർവീസ് നടത്തുന്ന മറ്റ് എയർലൈനുകൾ നാരോ ബോഡി വിമാനങ്ങളിലാണ് സർവീസ് നടത്തുന്നത്. അതേ ടിക്കറ്റ് നിരക്കിൽ സൗദിയയ്ക്ക് വൈഡ് ബോഡിയിൽ സർവീസ് നടത്താനാകില്ല. ഇതാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.  

Saudia has reduced flight operations to India, impacting key cities like Bengaluru, Chennai, and Hyderabad. With downgraded aircraft and fewer flights, the airline faces challenges amid growing competition from Riyadh Air.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version