പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. രവി പിള്ളയ്ക്ക് ഉന്നത ബഹുമതി നൽകി ബഹ്റൈൻ. ഭരണാധികാരി ഹമദ് രാജാവിൽനിന്നും രവി പിള്ള  ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ ഏറ്റുവാങ്ങി. രവി പിള്ള ബഹ്റൈന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഉന്നത പുരസ്കാരം. ഈ പുരസ്കാരത്തിന് അർഹനാകുന്ന ഏക വിദേശ വ്യവസായികൂടിയാണ് രവി പിള്ള.

റിഫൈനറി പ്രവർത്തനങ്ങളും പ്രാദേശിക സമൂഹത്തിൻറെ വികസനത്തിനും ആഗോളതലത്തിൽ ബഹ്റൈൻറെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നൽകിയ സംഭാവനകളാണ് രവി പിള്ളയെ പുരസ്കാരത്തിന് അർഹനാക്കിയത്. പുരസ്കാര നേട്ടത്തിൽ അകമഴിഞ്ഞ നന്ദിയുണ്ടെന്നും അവാർഡ് തൻറെ 100,000ലേറെ വരുന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സമർപ്പിക്കുന്നതായും രവി പിള്ള പറഞ്ഞു. ആർപി ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിന്റേയും ബഹ്റൈനിലെ ജനങ്ങളുടേയും രാജ്യത്തിൻറെ അചഞ്ചലമായ വിശ്വാസത്തിന്റേയും പ്രതിഫലനമാണ് അവാർഡെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത അംഗീകാരം എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസികൾ ഗൾഫ് മേഖലയിലെ പുരോഗതിക്കും സമൃദ്ധിക്കും നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും രവി പിള്ള കൂട്ടിച്ചേർത്തു. 

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version