ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ‘പാപ്പരായ’ ഇളയ സഹോദരനായ അനിൽ അംബാനി തിരിച്ചുവരവിനൊരുങ്ങുന്നു. വർഷങ്ങളായി അദ്ദേഹത്തിൻ്റെ പല ബിസിനസ്സുകളും അടച്ചുപൂട്ടുകയോ വിൽക്കുകയോ കടക്കെണിയിലോ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനിൽ അംബാനിയുടെ ഭാഗ്യം തെളിഞ്ഞു എന്നുവേണം കരുതാൻ. ഈ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചതാകട്ടെ അദ്ദേഹത്തിൻ്റെ മക്കളായ ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണ്.
പിതാവിൻ്റെ ബിസിനസ്സ് നടത്തിപ്പിലും റിലയൻസ് ഗ്രൂപ്പിന് പുതിയ ഡീലുകൾ ഉറപ്പാക്കുന്നതിലും ഗ്രൂപ്പിൻ്റെ പല കമ്പനികളും നേരിടുന്ന കടം വെട്ടിക്കുറയ്ക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ് ജയ് അൻമോൽ അംബാനിയും ഇളയ സഹോദരൻ ജയ് അൻഷുൽ അംബാനിയും. റിലയൻസ് ക്യാപിറ്റൽ പുനരുജ്ജീവിപ്പിക്കുന്നതിൽ ജയ് അൻമോൽ അംബാനി പ്രധാന പങ്ക് വഹിക്കുമ്പോൾ ജയ് അൻഷുൽ അംബാനി റിലയൻസ് ഗ്രൂപ്പിൻ്റെ രണ്ട് പുതിയ സംരംഭങ്ങളായ റിലയൻസ് ലൈഫ് ഇൻഷുറൻസ്, റിലയൻസ് ക്യാപിറ്റൽ അസറ്റ് മാനേജ്മെൻ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2014ൽ ജയ് അൻമോൾ റിലയൻസ് മ്യൂച്വൽ ഫണ്ടിൽ ചേർന്നു. 2017ൽ അദ്ദേഹം റിലയൻസ് ക്യാപിറ്റലിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. റിലയൻസ് നിപ്പോൺ ലൈഫ് അസറ്റിൽ ജാപ്പനീസ് കമ്പനിയായ നിപ്പോണിൻ്റെ ഓഹരി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അൻമോൾ കമ്പനിയുടെ മൂല്യനിർണയം ഗണ്യമായി ഉയർത്തി. ഇങ്ങനെ റിലയൻസ് ഗ്രൂപ്പിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഈ സഹോദരൾ പ്രവർത്തിക്കുന്നത്.
Discover how Jai Anmol and Jai Anshul Ambani are leading efforts to revive the Reliance Group amidst financial challenges. Learn about their roles in transforming their father Anil Ambani’s businesses.