സൂപ്പർ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി പൃത്ഥ്വിരാജ് എത്തുമെന്ന് റിപ്പോർട്ട്. ആറ് വർഷങ്ങൾക്കു ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മഹേഷ് ബാബുവാണ് നായകൻ. ബാഹുബലിയുടേയും ആർആർആറിന്റേയും വമ്പൻ വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃത്ഥ്വിരാജ് വില്ലൻ വേഷത്തിലെത്തും എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
2025 ഏപ്രിലിൽ നിർമാണം ആരംഭിക്കുന്ന ചിത്രത്തിനായി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ അവസാനഘട്ടത്തിലാണ്. വിജയേന്ദ്ര പ്രസാദാണ് രചന. ആഗോള സാന്നിദ്ധ്യമുള്ള നായിക എന്ന നിലയ്ക്കാണ് പ്രിയങ്കയെ രാജമൗലി ചിത്രത്തിലേക്ക് പരിഗണിച്ചത്. 2027ൽ ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് സൂചനകൾ. ആഗോള സിനിമാ നിർമാണ കമ്പനികളായ ഡിസ്നി, സോണി തുടങ്ങിയവയുമായി ചിത്രത്തിന്റെ നിർമാണം സംബന്ധിച്ച് രാജമൗലി ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയ്ക്കു പുറമേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.
Prithviraj is set to play the villain in S.S. Rajamouli’s upcoming film, with Priyanka Chopra making her return to Indian cinema and Mahesh Babu in the lead. The film is set for production in 2025 and release in 2027.