തിരുവനന്തപുരം മെട്രോ 42 കിലോമീറ്ററിൽ

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്ക് അനുമതി തേടി അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. 42.1 കിലോമീറ്ററിൽ 37 സ്റ്റേഷനുകളുള്ള ലൈറ്റ് റെയിൽ സിസ്റ്റം ആയാണ് നിർദിഷ്ട പദ്ധതി വിഭാവനം ചെയ്യുന്നത്. തലസ്ഥാന നഗത്തിന്റെ യാത്രാ പ്രശ്നങ്ങൾക്ക് വലിയ പരിഹാരമായാണ് മെട്രോ റെയിലിന്റെ വരവിനെ കാണുന്നത്.

ടെക്നോസിറ്റി, കഴക്കൂട്ടം, കരമന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ലൈനുകളാണ് തിരുവനന്തപുരം മെട്രോ പദ്ധതിയിൽ ഉണ്ടാകുക. ഈ ഭാഗങ്ങളെ ഗതാഗതക്കുരുക്കിനും വാഹനമലിനീകരണ പ്രശ്നങ്ങൾക്കും മെട്രോയുടെ വരവോടെ വലിയ പരിഹാരമാകും. ഇതിലുപരി അതിനൂതനമായ നഗരയാത്രാ സംവിധാനമാണ് തിരുവനന്തപുരം നിവാസികളെ മെട്രോയുടെ വരവോടെ കാത്തിരിക്കുന്നത്. 4219 കോടി ചിലവ് പ്രതീക്ഷിക്കുന്നതാണ് മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ. കേന്ദ്ര സർക്കാറിന്റെ അംഗീകാരവും മറ്റും പൂർത്തിയായാൽ 2030ഓടെ മെട്രോ ഓടിത്തുടഹ്ങും എന്നാണ് പ്രതീക്ഷ.

കേരള റാപ്പിഡ് ട്രാസിറ്റ് കോർപറേഷൻ ലിമിറ്റഡിനാകും (KRTL) തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. നിലവിലെ യാത്രാ സംവിധാനങ്ങൾക്കൊപ്പം നൂതന സംവിധാനങ്ങളും തിരുവനന്തപുരം മെട്രോയിൽ ഉണ്ടാകും. യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക മേഖലയിലെ വളർച്ചയാണ് മെട്രോയിലൂടെ ലഭ്യമാകാവുന്ന മറ്റൊരു നേട്ടം. ഇതിലൂടെ തിരുവനന്തപുരത്തെ സുസ്ഥിര നഗരവികസനത്തിലെ മാതൃകയാക്കി ഉയർത്താനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

The proposed Thiruvananthapuram Metro Rail project aims to transform urban travel with a 42.1 km light rail system, addressing traffic congestion and pollution. Learn about its innovative features and economic impact.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version