മരം നടലിലും ‘നഗര വനവത്കരണത്തിലും’ മാതൃക തീർത്ത് ദുബായ്. 2025ന്റെ ആദ്യ പകുതിയിൽ മാത്രം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നട്ടത് മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് മുനിസിപ്പാലിറ്റി (Dubai Municicpality) നടപ്പിലാക്കിയ വനവൽക്കരണ, ലാൻഡ്‌സ്കേപ്പിംഗ് കാമ്പെയ്‌നിലൂടെയാണിത്.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ (Dubai 2040 Urban Master Plan), ഗ്രീൻ ദുബായ് ഇനീഷ്യേറ്റീവ് (Green Dubai initiative) എന്നിവയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. നഗരത്തിലെ പ്രധാന പാതയോരത്ത് അടക്കമാണ് ദുബായിയുടെ മരം നടൽ. മൂന്ന് മില്യൺ സ്ക്വയർ മീറ്റർ ഇടത്തിലായി 190 മില്യൺ ദിർഹമാണ് പദ്ധതിക്കായി ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. നേറ്റീവ്, ഓർണമെന്റൽ സ്പീഷ്യസ് ഉപയോഗിച്ചുള്ള മരംനടലിന് സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം തളിരു നൽകുന്നു.

ദീർഘകാല പാരിസ്ഥിതിക നേട്ടങ്ങൾ ഉറപ്പുനൽകുന്ന രീതിയിലാണ് വനവത്കരണം നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഈസ്തറ്റിക് ലുക്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. അൽ ഖൈൽ റോഡ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, ഷെയ്ഖ്സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് തുടങ്ങിയ പാതകളോട് ചേർന്നാണ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.

Dubai planted 3 lakh trees in six months under its afforestation drive, enhancing greenery and sustainability citywide.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version