ഇന്റർപോളിന് സമാനമായി ഭാരത്‌പോളുമായി ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സിബിഐ വികസിപ്പിച്ച ഭാരത്പോൾ പോർട്ടൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾക്ക് (LEAs) അന്താരാഷ്ട്ര സഹായം തേടുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കുകയാണ് ഭാരത്പോളിന്റെ ലക്ഷ്യം.

വിദേശത്തേക്കു കടന്ന കുറ്റവാളികളെ എളുപ്പത്തിൽ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാൻ ഭാരത്പോളിലൂടെ സാധിക്കും. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മറ്റു രാജ്യങ്ങളിൽ പോയി അന്വേഷിക്കാൻ ഇതിലൂടെ ഇന്റർപോളിന്റെ സഹായം ലഭ്യമാകും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു പുറമേ സംസ്ഥാന പൊലീസിനും പോർട്ടലിലൂടെ ഇന്റർപോളുമായി സഹകരിക്കാനാകും.

രാജ്യത്തിൻ്റെ അന്താരാഷ്ട്ര അന്വേഷണങ്ങളെ ഭാരത്‌പോൾ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇൻ്റർപോളുമായി പ്രവർത്തിക്കാൻ അംഗീകരിക്കപ്പെട്ട ഒരേയൊരു ഏജൻസി സിബിഐ ആയിരുന്നു. എന്നാൽ ഭാരത് പോൾ വരുന്നതോടെ എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസ് സേനയ്ക്കും ഇൻ്റർപോളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. ഇതിലൂടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനായി കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും-അമിത് ഷാ പറഞ്ഞു.

India launches Bharatpol, a portal developed by the CBI under the Union Home Ministry, to streamline international crime investigations. Bharatpol enables state police and central agencies to collaborate with Interpol for effective crime control.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version