യുഎസ് ഡാറ്റാ സെന്റർ സംരംഭങ്ങളിൽ 20 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി എമിറാത്തി ശതകോടീശ്വരനും വ്യവസായിയുമായ ഹുസ്സൈൻ സജ് വാനിയുടെ DAMAC. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിലെ വമ്പൻ സംരംഭകരുമായി ട്രംപിന് നിലവിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതാണ് പുതിയ നിക്ഷേപം.

അരിസോണ, ടെക്സാസ്, മിഷിഗൺ തുടങ്ങിയ ഇടങ്ങളിൽ ഡാറ്റാ സെന്ററുകൾ നിർമിക്കുമെന്ന് ദമാക് പ്രോപ്പർട്ടീസ് ചെയർമാൻ ഹുസ്സൈൻ സജ് വാനി പറഞ്ഞു. ട്രംപിന്റെ ഫ്ലോറിഡയിലുള്ള റിസോർട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ, സാങ്കേതിക വിദ്യ രംഗത്ത് അമേരിക്കയുടെ മുന്നേറ്റങ്ങൾക്ക് നിക്ഷേപം മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൺ ബെൽറ്റ്, മിഡ് വെസ്റ്റ് മേഖലകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട നിക്ഷേപം. നൂതന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി അടക്കം ഉള്ളവയ്ക്ക് സ്റ്റോറിങ്ങ്, ഡാറ്റാ പ്രോസസിങ് ഉറപ്പാക്കുന്ന തരത്തിലുള്ളതാകും ഈ നിക്ഷേപം. ലോകത്തിലെതന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യവസായപ്രമുഖൻ എന്നാണ് സജ് വാനിയെ ട്രംപ് വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. 2002ൽ ആരംഭിച്ച DAMAC പ്രോപ്പർട്ടീസ് എന്ന റിയൽ എസ്റ്റേറ്റ് സംരംഭത്തിലൂടെയാണ് ഹുസ്സൈൻ സജ് വാനി ആഗോളപ്രശസ്തനായത്. നിലവിൽ 40000 കോടി രൂപയിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി.

Hussain Sajwani, chairman of DAMAC Properties, plans to invest $20 billion in building state-of-the-art data centers across the U.S., enhancing AI and technology infrastructure. The investment will support the growing demand for digital capabilities, marking a significant milestone in global business and technology.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version