മാധ്യമപഠന വിദ്യാർത്ഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്താ വായന പരിശീലിക്കുന്നതിൽ വാർത്തയില്ല.

എന്നാൽ സ്വന്തമായി നിർമിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് കുട്ടിക്കാനം മരിയൻ കോളേജ് മാധ്യമ പഠനം വിദ്യാർത്ഥികൾ. കുറഞ്ഞ ചെലവിൽ ടെലിപ്രോംറ്റർ നിർമിച്ചു മാധ്യമ പഠനരംഗത്തു പുതിയ ചുവടുവയ്പ്പിന് തയാറാകുകയാണ് ഈ വിദ്യാർത്ഥികൾ.

അധ്യാപകനായ എ.ആർ. ഗിൽബർട്ടിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഇത്തരമൊരു ആശയത്തിലേക്ക് വന്നത്.

കോളേജ് അധികൃതരും പൂർണ പിന്തുണ നൽകി. വിദ്യാർത്ഥികൾ നിർമിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു.

കൂടുതൽ ടെലിപ്രോംറ്ററുകൾ നിർമിച്ച് മിതമായ നിരക്കിൽ സ്‌കൂളുകളിലും കോളേജുകളിലും മറ്റ് മാധ്യമ സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ.

Media students of Marian College, Kuttikkanam, innovate by creating a low-cost teleprompter under the guidance of A.R. Gilbert. Their project aims to make teleprompters affordable for schools and media institutions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version