വ്യത്യസ്ത വഴികളിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മക്കളായ അർജുൻ ടെൻഡുൽക്കറിന്റേയും സാറ ടെൻഡുൽക്കറിന്റേയും കരിയർ. പിതാവിനെപ്പോലെത്തന്നെ ക്രിക്കറ്റാണ് കരിയറായി അർജുൻ തിരഞ്ഞെടുത്തത്. എന്നാൽ സാറയാകട്ടെ മോഡലിങ്, സംരംഭകത്വം എന്നിവയിൽ നിന്നെല്ലാം പണമുണ്ടാക്കുന്നു.
പിതാവിനെപ്പോലെ ഗംഭീര ക്രിക്കറ്റ് നേട്ടങ്ങളൊന്നും അർജുന് ഇതുവരെ അവകാശപ്പെടാനില്ല. എന്നാൽ തരക്കേടില്ലാത്ത വിധത്തിൽ ക്രിക്കറ്റിൽ നിന്നും അർജുൻ സമ്പാദിക്കുന്നുണ്ട്. അത് കൊണ്ടുതന്നെ സമ്പത്തിന്റെ കാര്യത്തിൽ സഹോദരിയേക്കാൾ ഒരു പടി മുൻപിലുമാണ് അർജുൻ ടെൻഡുൽക്കർ. 2025 ഐപിഎൽ താരലേലത്തിൽ അർജുനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരുന്നു. 20 ലക്ഷം രൂപയാണ് താരത്തിന്റെ ഐപിഎൽ പ്രതിഫലം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിലൂടെയാണ് അർജുൻ ഏറിയ തുകയും സമ്പാദിച്ചത്. 21 കോടി രൂപയാണ് അർജുന്റെ ആസ്തി. ഐപിഎല്ലിൽ നിന്നു മാത്രം അർജുൻ ഇതുവരെ ഒരു കോടിയിലധികം രൂപ സമ്പാദിച്ചിട്ടുണ്ട്.
2023ലെ കണക്കനുസരിച്ച് ഒരു കോടി രൂപയോളമാണ് സാറ ടെൻഡുൽക്കറിന്റെ ആസ്തി. ചെറിയ പ്രായത്തിനുള്ളിൽത്തന്നെ സാറ തന്റെ സ്വന്തം ഇ-കൊമേഴ്സ് വെബ്സൈറ്റ് ആരംഭിച്ചു. മോഡലിങ് രംഗത്തുനിന്നും ബ്രാൻഡിങ് രംഗത്തുനിന്നും സാറ ടെൻഡുൽക്കറിന് വരുമാനമുണ്ട്. നിരവധി ഫാഷൻ ബ്രാൻഡുകളുടെ അംബാസഡറാണ് സാറ.
Discover how Arjun Tendulkar, son of cricket legend Sachin Tendulkar, has surpassed his sister Sara Tendulkar in net worth. From his IPL contract to domestic matches, Arjun’s cricket career is soaring, while Sara has carved out her own path in the digital space.