ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായായി കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM)  ‘കവച്’ തയ്യാറാക്കി. അതിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങും.

അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുസമൂഹത്തിൽ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ, എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിച്ചുകഴിഞ്ഞു. ഇവയിലൂടെ അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് ഇതിലൂടെ അറിയിപ്പ് സന്ദേശങ്ങളും സയറൺ വിസിൽ സന്ദേശങ്ങളുമായി നൽകും.

നിലവിലെ അറിയിപ്പുകൾ പ്രകാരം എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും സൈറണുകളും മുഴങ്ങും. പള്ളിപ്പുറം സൈക്ലോൺ സെന്റ൪, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പാലിയം ഗവ.എച്ച് എസ് എസ്, ഗവ. ജെബിഎസ് കുന്നുകര, ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട്, ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂ൪, ഗവ. ബോയ്സ് എച്ച്.എസ്. എസ്., ആലുവ, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂൾ, ശിവ൯കുന്ന്, മുവാറ്റുപുഴ, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂൾ, മുടിക്കൽ, ഗവ. ഗസ്റ്റ് ഹൗസ്, എറണാകുളം, ഡിഇഒസി എറണാകുളം കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് കവചം സ്ഥാപിച്ചിട്ടുള്ളത്

മലപ്പുറം ജില്ലയിലെ എട്ടു സ്ഥലങ്ങളിലാണ്  സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.  ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്, ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജി.എം.യു.പി.എസ് പറവണ്ണ, ജി.എഫ്.എല്‍.പി.എസ് പരപ്പനങ്ങാടി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.വി.എച്ച്.എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

തൃശൂര്‍ ജില്ലയിലെ 6 ഇടത്ത് സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും നടക്കും. അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണലൂര്‍ ഗവ. ഐ.ടി.എ, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വി.എച്ച്.എസ്.എസ്, ചാലക്കുടി), കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സൈറന്‍ സ്ഥാപിച്ചിരിക്കുന്നത്.  നാളെ വൈകീട്ട് 5 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ സൈറണുകള്‍ മുഴക്കും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

Kerala activates the ‘KAWACH’ cyclone warning system as part of the National Cyclone Preparedness Plan. Sirens, social media alerts, and SMS will notify citizens of potential disasters.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version