യുഎസ്സിലെ ഇന്ത്യൻ വംശജയായ ആദ്യ സെക്കൻഡ് ലേഡിയായി ഉഷ വാൻസ്. വൈസ് പ്രസിഡന്റായി ഭർത്താവ് ജെ.ഡി. വാൻസ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ഉഷയുടെ ചരിത്ര നേട്ടം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉഷ വാൻസിനെ പ്രത്യേകം അഭിനന്ദിച്ചു.

ആന്ധ്ര പ്രദേശിലെ വഡ്ലൂരുവിൽ വേരുകളുള്ള കുടുംബമാണ് ഉഷയുടേത്. 1980കളിലാണ് ഉഷയുടെ മാതാപിതാക്കൾ യുഎസ്സിലെത്തിയത്. സാൻ ഡിയാഗോയിലായിരുന്നു ഉഷയുടെ ജനനം. ഉഷയുടെ പിതാവ് ചിലുകുരി രാധാകൃഷ്ണ ഐഐടി മദ്രാസ്സിൽ നിന്നും ബിരുദം പൂർത്തിയാക്കിയ മെക്കാനിക്കൽ എഞ്ചിനീയറാണ്. ഉഷയുടെ മാതാവ് ലക്ഷ്മി മോളിക്ക്യുലാർ ബയോളജിസ്റ്റാണ്. യേൽ ലോ സ്കൂളിലെ പഠന കാലഘട്ടത്തിലാണ് ഉഷയും ജെ.ഡി. വാൻസും കണ്ടുമുട്ടുന്നത്. 2014ൽ ഇരുവരും വിവാഹിതരായി. ഇവാൻ ബ്ലെയ്ൻ, വിവേക്, മിറബെൽ റോസ് എന്നിവരാണ് ദമ്പതികളുടെ മക്കൾ.

Usha Vance made history as the first Indian-origin second lady of the United States when her husband, James David Vance, was sworn in as Vice President in 2025.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version