ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേ സംഗീതപരിപാടിക്കായി അടുത്തിടെ മുംബൈയിൽ എത്തിയിരുന്നു. ബാൻഡിനും ബാൻഡിന്റെ മിന്നും താരം ക്രിസ് മാർട്ടിനും നിരവധി ആരാധകരാണ് ഇന്ത്യയിലുള്ളത്. 1996ൽ പാട്ടുകാരനായ ക്രിസ് മാർട്ടിനും ഗിറ്റാറിസ്റ്റ് ജോണി ബക്ലൻഡും ചേർന്നാണ് കോൾഡ്പ്ലേ സ്ഥാപിച്ചത്. നിലവിൽ നാലംഗങ്ങളുള്ള ബാൻഡിലെ ഏറ്റവും ധനികനായ അംഗം കൂടിയാണ് ക്രിസ് മാർട്ടിൻ. £160 മില്യൺ അഥവാ 1,382 കോടി രൂപയാണ് ക്രിസ് മാർട്ടിന്റെ ആസ്തി.
ഈ കൂറ്റൻ ആസ്തിക്കൊത്ത ആഢംബര ജീവിതമാണ് ക്രിസ് നയിക്കുന്നത്. 2020ൽ ലോസ് ഏഞ്ചലസിലെ മാലിബുവിൽ 108 കോടി രൂപയുടെ പടുകൂറ്റൻ ബംഗ്ലാവാണ് താരം സ്വന്തമാക്കിയത്. വെറും ഒരു വർഷത്തിനിടെ അദ്ദേഹം അത് വിൽപന നടത്തിയപ്പോൾ ലഭിച്ചതാകട്ടെ 124 കോടി രൂപയും. മാലിബുവിൽത്തന്നെ Malibu Playhouse എന്ന ഐതിഹാസിക തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്. ഇതിന്റെ മൂല്യം ഏതാണ്ട് 38 കോടി രൂപയാണ്.
കോടിക്കണക്കിന് രൂപയുടെ അത്യാഢംബര വാഹനങ്ങളും താരത്തിന് സ്വന്തമായുണ്ട്. 1966 Shelby 350GT പോലുള്ള ക്ലാസ്സിക് വാഹനങ്ങളും താരത്തിനുണ്ട്.
Chris Martin of Coldplay captivates India with his charm, performances, and collaborations, amassing a significant fanbase while enjoying a luxurious lifestyle.