വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ നേട്ടത്തിലേക്ക് കുതിക്കുന്നു. ട്രയൽ റൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ 3 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്താണ് വിഴിഞ്ഞം പുതിയ ചരിത്രം രചിക്കുന്നത്. 150 കപ്പലുകളാണ് ഇതുവരെ ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖത്ത് ബെർത്ത് ചെയ്തത്. ഇതിൽ ലോകത്തിലെ ഏറ്റവും വലതെന്നു വിശേഷിപ്പിക്കാവുന്ന 5 ചരക്കു കപ്പലുകളും ഉൾപ്പെടും.
വിഴിഞ്ഞം തുറമുഖത്തിന്റെ കരുത്ത് വീണ്ടും തെളിയിച്ചു കൊണ്ട് ഇതുവരെ വിഴിഞ്ഞത്ത് നങ്കൂരമിട്ടതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കപ്പൽ എംഎസ് സി കാർമലിറ്റ ഇവിടെ നിന്നും വിജയകരമായി ചരക്കു കയറ്റി യാത്ര തിരിച്ചു. 16.8 മീറ്റർ ഡ്രാഫ്റ്റുമായാണ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ടത്. സിംഗപ്പൂരിൽ നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16.2 മീറ്റർ ആയിരുന്നു എംഎസ് സി കാർമലിറ്റയുടെ ഡ്രാഫ്റ്റ്. വിഴിഞ്ഞത്തു നിന്ന് 3067 ടിഇയു ചരക്ക് നീക്കം പൂർത്തിയതോടെയാണ് ഡ്രാഫ്റ്റ് 16.8 മീറ്റർ എത്തിയത്. ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കപ്പലുകളിൽ ഒന്നാണിത്. കപ്പലിന്റെ ജലരേഖയ്ക്കും കപ്പലിൻ്റെ ഏറ്റവും താഴ്ന്ന ഭാഗത്തിനും ഇടയിലുള്ള കീൽ, പ്രൊപ്പല്ലറുകൾ അല്ലെങ്കിൽ റഡ്ഡറുകൾ വരെയുള്ള ദൂരമാണ് ഡ്രാഫ്റ്റ്.
ജനുവരിയിൽ മാത്രം 45 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 85000 TEU കണ്ടെയ്നർ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടത്തിയത്. വിഴിഞ്ഞത്തെ സംബന്ധിച്ച് ഇതൊരു തുടക്കം മാത്രമാണ്. കൂടുതൽ നേട്ടങ്ങളുമായി വിഴിഞ്ഞം ഇന്ത്യയുടെ അഭിമാനമായി മാറും എന്നാണ് സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടത് .
കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് പോയിൻ്റ് മെച്ചപ്പെടുത്തി ആഗോള ഗതാഗത, ഗതാഗത ഇൻഫ്രാസ്ട്രക്ചർ കമ്പനികളിൽ മികച്ച 10 റാങ്കിനുള്ളിലാണ് ഇത്തവണ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ)
2024 ലെ എസ് ആൻ്റ് പി ഗ്ലോബൽ കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി അസസ്മെൻ്റിൽ
തുടർച്ചയായ രണ്ടാം വർഷവും APSEZ പരിസ്ഥിതി മാനത്തിൽ ഒന്നാം സ്ഥാനം നേടി.
Vizhinjam International Port achieves a major milestone by handling 3 lakh TEUs within six months of the trial run. With 150 ships docked, including the world’s largest cargo vessels, it is emerging as India’s new maritime trade gateway.