പുതു സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രതീക്ഷയേകുന്ന നിരവധി പദ്ധതികളുമായി 2025 കേരള ബജറ്റ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്കായി 90 കോടി രൂപ നീക്കിവെച്ചത് കൂടാതെ എഐയുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്ക് ഏഴ് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എഐ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതും സ്റ്റാർട്ടപ്പുകൾക്ക് പ്രതീക്ഷയേകുന്നു.
![](https://channeliam.com/wp-content/uploads/2025/02/image-2025-02-07T133603.773.webp)
ഡിജിറ്റൽ വിപ്ലവത്തിൽ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഡിജിറ്റൽ രംഗത്തെ പുതുസംരംഭകർക്ക് പ്രതീക്ഷ നൽകുന്നു. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 517.64 കോടി രൂപ, ഐടി മിഷന് 134.03 കോടി രൂപ എന്നിങ്ങനെയാണ് ഡിജിറ്റൽ രംഗത്ത് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഐടി അധിഷ്ഠിത വ്യവസായ പ്രവർത്തനങ്ങൾക്കായി മുൻ വർഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തുമെന്ന പ്രഖ്യാപനവും ട്രിപ്പിൾ ഐടിഎംകെയുടെ പ്രവർത്തനങ്ങൾക്കായി 16.95 കോടി രൂപ അനുവദിച്ചതും പ്രതീക്ഷയേകുന്നു.
![](https://channeliam.com/wp-content/uploads/2025/02/image-2025-02-07T133703.158-1024x576.webp)
ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ്, 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 15 കോടി, ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിന് 212 കോടി തുടങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങളും സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്ത് പകരുന്നവയാണ്.
The 2025 Kerala Budget focuses on boosting startups with Rs 90 crore for Kerala Startup Mission, AI-focused investments, and digital infrastructure projects, strengthening the state’s innovation ecosystem.