മകന്റെ വിവാഹത്തോടനുബന്ധിച്ച് 10000 കോടി രൂപ സാമൂഹ്യ സേവനത്തിനായി മാറ്റിവെച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കഴിഞ്ഞ ദിവസമായിരുന്നു ഗൗതം അദാനിയുടെ മകന്‍ ജീത്തും ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവയും തമ്മിലുള്ള വിവാഹം.

വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് അദാനി കുടുംബം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോൾ സാമൂഹ്യ സേവനത്തിനായി 10000 കോടി രൂപ മാറ്റിവെച്ചിരിക്കുന്നത്. അഹമ്മദാബാദിലെ അദാനി ടൗൺഷിപ്പായ ശാന്തിഗ്രാമത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ജീത്-ദിവ വിവാഹം. ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് അദാനി നീക്കിവെച്ച തുക ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കൽ കോളേജുകളും നിർമിക്കും. ഇത് കൂടാതെ ഉന്നതനിലവാരമുള്ള വിദ്യാലയങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കും . ആരോഗ്യ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും എല്ലാ ജനവിഭാഗങ്ങളിൽ പെടുന്നവർക്കും പ്രവേശനം നൽകുന്ന തരത്തിലാകും രൂപകൽപന.

യുഎസ്സിൽനിന്നും ബിരുദം നേടിയ ജീത് അദാനി 2019ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. നിലവിൽ അദാനി എയർപോർട്ട്, അദാനി ഡിജിറ്റൽ ലാബ്സ് തുടങ്ങിയവയുടെ ചുമതലയാണ് ജീതിനുള്ളത്. വജ്രവ്യാപാരിയും ദിനേഷ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ജെയ്മിൻ ഷായുടെ മകളാണ് ദിവ. 2023ലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

Adani Group Chairman Gautam Adani has pledged ₹10,000 crores for social services following his son Jeet’s marriage to Divya Shah. The funds will support healthcare, education, and infrastructure projects.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version