സമ്പന്നവും വൈവിധ്യപൂർണവുമായ നിയമ ചരിത്രമാണ് ഇന്ത്യയുടേത്. നീതി നിലനിർത്തുന്നതിൽ നമ്മുടെ കോടതികൾ സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഏറ്റവും പഴക്കമുള്ളതുമായ ഹൈക്കോടതിയാണ് കൽക്കട്ട ഹൈക്കോടതി. 1862ലാണ് ഈ കോടതി സ്ഥാപിതമായത്.
![](https://channeliam.com/wp-content/uploads/2025/02/View-of-the-High-Court-Calcutta-1024x650.webp)
കൊൽക്കത്തയിലെ എസ്പ്ലനേഡ് റോ വെസ്റ്റിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ബംഗാൾ സംസ്ഥാനത്തിനൊപ്പം കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടേയും അധികാരപരിധി കൽക്കട്ട ഹൈക്കോടതിക്കുണ്ട്. ബെൽജിയത്തിലെ ഫ്ലാൻഡേഴ്സിലുള്ള ലകെൻഹാലിനെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി കെട്ടിടത്തിൻ്റെ രൂപകൽപന. വാൾട്ടർ ലോംഗ് ബോസി ഗ്രാൻവിൽ ആണ് കെട്ടിടത്തിന്റെ രൂപകൽപന നിർവഹിച്ചത്
![](https://channeliam.com/wp-content/uploads/2025/02/1500x900_411568-370815-calcutta-1024x614.webp)
2001ൽ നഗരത്തിൻ്റെ പേര് ഔദ്യോഗികമായി കൊൽക്കത്ത എന്നാക്കി മാറ്റിയെങ്കിലും ഒരു സ്ഥാപനമെന്ന നിലയിൽ കോടതി പഴയ പേര് നിലനിർത്തുകയായിരുന്നു. അത് കൊണ്ടാണ് ഹൈക്കോടതി ഇപ്പോഴും കൽക്കട്ട ഹൈക്കോടതി എന്നുതന്നെ അറിയപ്പെടുന്നത്.
Discover the legacy of the Calcutta High Court, established in 1862 as India’s oldest High Court. Explore its historical beginnings, jurisdiction over West Bengal and the Andaman and Nicobar Islands, notable Chief Justices, and its pivotal role in shaping India’s legal framework.