കേരളത്തിലെ കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്താനുള്ള നിയമ നിർമാണത്തിനുള്ള നീക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. കിഫ്‌ബിയെ വരുമാനമുണ്ടാക്കുന്ന സ്ഥാപനമാക്കി മാറ്റുമെന്ന് തന്റെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആദ്യ സൂചനകൾനൽകുകയും ചെയ്തു. അതിന്റെ തുടക്കമായാണ് കിഫ്‌ബി (KIIFB) വഴി സംസ്ഥാനത്തു നിർമിച്ച സ്റ്റേറ്റ് റോഡുകളിൽ ചിലവാക്കിയ തുക തിരിച്ചു പിടിക്കാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നത്. കിഫ്‌ബി വഴി നിർമിച്ച മറ്റു പദ്ധതി ഇടങ്ങളിൽ നിന്നും എങ്ങനെ വരുമാനമുണ്ടാക്കാമെന്നും സാധ്യതാ പഠനം നടത്തുകയാണ് സർക്കാർ. ഇതിന്റെ ആദ്യ പടിയായി കിഫ്‌ബി റോഡുകൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും എഐ ക്യാമറ വഴി ഫാസ്റ്റ് ടാഗിൽ നിന്നും പണം ഈടാക്കുന്നത്തിനു അനുമതി നൽകുന്ന കരട് നിയമത്തിനു വേണ്ടിയുള്ള സാധ്യതാ പഠനം നടക്കുന്നത്. ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.
വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കുന്നതിനും കിഫ്ബിയെ വരുമാനമുള്ള സ്ഥാപനമാക്കി മാറ്റുന്നതിനുമുള്ള കൂടുതൽ പരിശ്രമങ്ങളും പഠനങ്ങളും നടത്തുമെന്ന് ധനമന്ത്രി തന്റെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനം ലക്ഷ്യമിട്ട് കിഫ്ബി റോഡുകളിൽ ടോൾ പിരിവ് തുടങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബജറ്റിൽ വരുമാനം ഉണ്ടാക്കേണ്ട ആവശ്യകത സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കിഫ്ബി രൂപീകരിച്ച വേളയിൽ തന്നെ വരുമാനം ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്ന് വിലയിരുത്തിയിരുന്നുവെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കിഫ്ബിയുടെ പ്രവർത്തന മൂലധനത്തിൻ്റെ ഒരുഭാഗം സർക്കാരിൽ നിന്ന് ബജറ്റ് വിഹിതമായി ലഭിക്കുന്നുണ്ടെങ്കിലും വലിയൊരു ഭാഗം കടമെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് വരുമാനമുള്ള കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനുള്ള പഠനം നടത്തുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
കിഫ്ബി റോഡുകളിൽ ടോൾ ഈടാക്കാനുള്ള കരട് നിയമത്തിൽ ടോളിന് പകരം യൂസർ ഫീസ് എന്നാണ് പരാമർശിക്കുന്നതെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കിഫ്ബി നിർമ്മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസർഫീസ് ഈടാക്കുകയെന്നാണ് കരട് നിയമത്തിൽ പറയുന്നത്. 50 കോടിക്ക് മുകളിൽ എസ്റ്റിമേറ്റുള്ള റോഡുകൾക്ക് യൂസർ ഫീ ചുമത്തുമെന്നാണ് കരട് നിയമത്തിൽ പറയുന്നതെന്നായിരുന്നു റിപ്പോർട്ട്.
കിഫ്ബി നിര്‍മ്മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ഫീസ് ഈടാക്കുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റുള്ള റോഡുകള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്നും കരട് നിയമത്തിലുണ്ട്. ടോൾ ബൂത്തുകൾ ഒരിടത്തും ഉണ്ടാകില്ല. പകരം വാഹനത്തിലെ ഫാസ്റ്റാഗിൽ പണമുണ്ടായിരിക്കണം. എഐ ക്യാമറ വഴി ഫാസ്റ്റാഗിൽ നിന്ന് പണം ഈടാക്കുന്ന വിധത്തിലാണ് സാധ്യതാ പഠനം നടക്കുന്നത്. ഇരുചക്ര വാഹനങ്ങളെ ടോളിൽ നിന്നുമൊഴിവാക്കിയേക്കും .
സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ പിരിവിനുള്ള സാധ്യതാ പഠനം നടക്കുന്നുണ്ട്. കെൽട്രോണും നാഷണൽ പേമെന്‍റ്സ് കോര്‍പറേഷനുമായി ചേര്‍ന്ന് ടോൾ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിവിനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്.
ടോൾ പിരിക്കുന്ന റോഡിൽ ബോഡുകൾ സ്ഥാപിക്കും. 10 മുതൽ 15 കിലോമീറ്റര് വരെ യാത്ര സൗജന്യമാക്കുന്ന തരത്തിലാണ് ആലോചന
2024 ഡിസംബർ 31വരെ 87,436.87 കോടി രൂപയുടെ 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇതിൽ 20,000 കോടി രൂപ വൻകിട വികസന പദ്ധതികളുടെ ഭൂമിയേറ്റെടുക്കലിനായി നീക്കിവെച്ചതാണെന്നും ബജറ്റ് പറയുന്നു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കിഫ്ബി പദ്ധതികൾക്കായി അഞ്ച് വർഷം കൊണ്ട് 10,500 കോടി രൂപ ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യത്തെ മൂന്ന് വർഷം കൊണ്ട് തന്നെ കിഫ്ബി പദ്ധതികൾക്കായി 22,298 കോടി രൂപ നൽകി കഴിഞ്ഞുവെന്നും ബജറ്റ് വ്യക്തമാക്കുന്നുണ്ട്.
Kerala government explores user fee collection via Fastag for KIIFB roads, bypassing toll booths. Learn about the new draft law and the revenue model for state roads.