ഇന്ത്യയിൽ ബ്രിക്സ്റ്റൺ ക്രോംവെൽ  സ്വന്തമാക്കുന്ന ആദ്യ താരം

ഇന്ത്യയിൽ ബ്രിക്സ്റ്റൺ (Brixton) മോട്ടോർസൈക്കിളുകളുടെ ബുക്കിംഗ്-ഡെലിവെറി ആരംഭിച്ചു. പ്രശസ്ത താരം ആർ. മാധവന് മോഡേൺ ക്ലാസ്സിക് മോട്ടോർ സൈക്കിൾ മോഡലായ ക്രോംവെൽ 1200 കൈമാറിയാണ് കമ്പനി ഇന്ത്യയിലെ ഔദ്യോഗിക വിതരണം ആരംഭിച്ചിരിക്കുന്നത്. റെട്രോ-പ്രചോദിത ഡിസൈനുകൾക്ക് പേരുകേട്ട ബ്രിക്സ്റ്റൺ മോട്ടോർസൈക്കിൾസ് മോട്ടോഹോസുമായി (MotoHaus) സഹകരിച്ചാണ് ഇന്ത്യയിൽ തങ്ങളുടെ അതിശയകരമായ ശ്രേണിയുമായി എത്തിയിരിക്കുന്നത്.

ബ്രിക്സ്റ്റൺ ക്രോംവെൽ 1200ന്റെ ഇന്ത്യയിലെ ആദ്യ മോഡൽ സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മാധവൻ പ്രതികരിച്ചു. മോട്ടോർ സൈക്കിൾ ഇന്ത്യയിലേക്ക് വരുന്നു എന്ന് അറിഞ്ഞതു മുതൽ താൻ ഈ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. യാത്ര എന്നതിനുപ്പുറം ബ്രിക്സ്റ്റൺ ക്രോംവെൽ ഗൃഹാതുരത്വത്തെ പ്രതിനിധീകരിക്കുന്നു. റെട്രോ സൗന്ദര്യശാസ്ത്രത്തിന്റെയും ആധുനിക എഞ്ചിനീയറിംഗിന്റെയും സന്തുലിതാവസ്ഥയാണ് ക്രോംവെല്ലിനെ ശ്രദ്ധേയമാക്കുന്നത്.

പ്രത്യേക പെയിന്റ് സ്കീമിലുള്ള ക്രോംവെൽ 1200 മോഡലാണ് മാധവൻ സ്വന്തമാക്കിയിരിക്കുന്നത്. ₹7,84,000 ആണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 108Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 83PS എഞ്ചിനാണ് ക്രോംവെല്ലിന് ഉള്ളത്. ബോഷ് എബിഎസ്, കെവൈബി ക്രമീകരിക്കാവുന്ന സസ്പെൻഷൻ തുടങ്ങിയ സവിശേഷതകളുള്ള വാഹനത്തിന് ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ആന്റി-തെഫ്റ്റ് കീ സിസ്റ്റം, ടിഎഫ്ടി ഡിസ്പ്ലേ, ട്യൂബ് ലെസ് പിറെല്ലി ഫാന്റം ടയറുകൾ തുടങ്ങിയ നൂതന റൈഡർ കേന്ദ്രീകൃത സവിശേഷതകളും ഉണ്ട്. ബ്രിക്സ്റ്റൺ ഔദ്യോഗിക വിതരണക്കാരായ മോട്ടോഹോസ് ബെംഗളൂരു, കോലാപ്പൂർ, ഗോവ, അഹമ്മദാബാദ് തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമേ മുംബൈ, ജയ്പൂർ, കൊൽക്കത്ത, പൂണെ എന്നിവിടങ്ങളിലും മോട്ടോഹോസിന് വിതരണ കേന്ദ്രങ്ങളുണ്ട്. 

Brixton Motorcycles enters India, delivering its first Cromwell 1200 to actor R. Madhavan. Discover the brand’s plans, pricing, and key features of this premium retro bike.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version