ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ നിർമിക്കും. തെർമെ ദുബായ് എന്ന പേരിലാണ് സുഖവാസ കേന്ദ്രം വരിക. പദ്ധതിക്ക് ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അനുമതി ലഭിച്ചു. തെർമെ ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനും സജ്ജമാക്കും. തെർമെ ഗ്രൂപ്പുമായി സഹകരിച്ച് സബീൽ പാർക്കിലാണ് സുഖവാസകേന്ദ്രം വികസിപ്പിക്കുക.

ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033ന്റെ ഭാഗമായാണ് പദ്ധതി. രണ്ട് മില്യൺ ദിർഹമാണ് സുഖവാസ കേന്ദ്രത്തിന്റെ നിർമാണച്ചിലവ്. ലോകപ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ ഡില്ലർ സ്കോഫിഡിയോ + റെൻഫ്രോ ആണ് തെർമെ ദുബായിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. 5,00,000 ചതുരശ്ര അടി വിസ്തൃതിയിൽ 100 മീറ്റർ ഉയരത്തിലുള്ള തെർമെ ദുബായുടെ നിർമാണം 2028ൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ വിനോദ ആവശ്യങ്ങൾക്കായി മൂന്ന് മേഖലകളുണ്ടാകും. പ്രതിവർഷം 1.7 ദശലക്ഷം പേർക്ക് സന്ദർശിക്കാൻ സാധിക്കുന്ന ഇന്ററാക്ടീവ് പാർക്കും തെർമെ ദുബായ് റിസോർട്ടിന്റെ ഭാഗമായി നിർമിക്കും. 

Therme Dubai, the world’s tallest wellbeing resort, opens in 2028 at Zabeel Park. Offering luxury, sustainability, and medical tourism, it enhances Dubai’s global appeal.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version