ആഢംബര വിവാഹാഘോഷ വിമർശനത്തിന് മറുപടിയുമായി നിത അംബാനി, Nita Ambani

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റുമായുള്ള ആഢംബര വിവാഹം മാധ്യമങ്ങൾ ആഘോഷമാക്കിയതാണ്. എന്നാൽ വിവാഹ ധൂർത്തിന്റെ പേരിൽ വിവിധയിടങ്ങളിൽ നിന്നും ആഢംബര വിവാഹത്തിന് പഴികേൾക്കേണ്ടിയും വന്നു. ഇപ്പോൾ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആനന്ദിന്റെ മാതാവ് നിത അംബാനി.

റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ കൂടിയായ നിത ബ്ലൂംബെർഗിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകന്റെ വിവാഹ ആഢംബരം സംബന്ധിച്ച വിമർശനങ്ങളിൽ പ്രതികരിച്ചത്.

ഏതൊരു മാതാപിതാക്കളും മക്കളുടെ വിവാഹം നല്ല രീതിയിൽ നടത്തണം എന്ന് ആഗ്രഹിക്കന്നവരാണെന്നും ആ ആഗ്രഹം നിറവേറ്റുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നുമാണ് നിത അംബാനിയുടെ പ്രതികരണം. ഇന്ത്യൻ പാരമ്പര്യത്തിൽ ഊന്നിയുള്ള ആഘോഷങ്ങളാണ് വിവാഹത്തിന്റെ ഭാഗമായി നടത്തിയത്. പരമാവധി ഇന്ത്യൻ ഉത്പന്നങ്ങളാണ് വിവാഹത്തിനായി ഉപയോഗിച്ചതെന്നും നിത അംബാനി വ്യക്തമാക്കി.

Nita Ambani shares her thoughts on Anant Ambani’s lavish wedding, cultural significance, and family legacy in an exclusive Bloomberg interview.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version