രാജ്യത്തിന്റെ അഭിമാനം അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തിയ സ്ഥാപനമാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. നിരവധി വിജയങ്ങൾക്ക് ഐഎസ്ആർഒ കാലാകാലങ്ങളായി ചുക്കാൻ പിടിക്കുമ്പോൾ അതിനുപിന്നിൽ അനവധി പെൺകരുത്ത് കൂടി ഉണ്ട്. ഐഎഎസ്ആർഓയിലെ ചില വനിതാ ശാസ്ത്രജ്ഞരെ പരിചയപ്പെടാം.

കൽപന കാലഹസ്തി
ഐഎഎസ്ആർഓയിലെ ശാസ്ത്രജ്ഞയും എയ്റോസ്പേസ് എഞ്ചിനീയറുമാണ് കൽപന കാലഹസ്തി. 2023 ജൂലൈ 14ന് വിക്ഷേപിച്ച ISRO യുടെ ചന്ദ്രയാൻ 3 ബഹിരാകാശ ദൗത്യത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി കൽപന സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ വിവിധ ഉപഗ്രഹങ്ങളുടെ നിർമാണത്തിൽ നിർണായക പങ്ക് വഹിച്ച കൽപന ചന്ദ്രയാൻ-2, മംഗൾയാൻ തുടങ്ങിയ ISRO യുടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളിയായി.

റിതു കരിദാൽ
ലഖ്നൗവിൽ ജനിച്ച് ലഖ്നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്സി നേടിയ ഡോ. റിതു കരിദാൽ ശ്രീവാസ്തവ ഐഎസ്ആർഒ എയ്റോസ്പേസ് എഞ്ചിനീയറും ശാസ്ത്രജ്ഞയുമാണ്. ചന്ദ്രയാൻ-2, മംഗൾയാൻ, ചന്ദ്രയാൻ-3 എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളെ നയിച്ചത് റിതുവാണ്.

നിധി പോർവാൾ
ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിലെ മറ്റൊരു വനിതാ ശാസ്ത്രജ്ഞയാണ് നിധി പോർവാൾ. ലാൻഡർ ചന്ദ്രനിൽ സ്പർശിച്ച നിമിഷത്തെ നിധി “മാജിക്” എന്നായിരുന്നു വിശേഷിപ്പിച്ചത്.
റീമ ഘോഷ്
ഐഎസ്ആർഒ വികസിപ്പിച്ച മൂൺ റോവറായ പ്രഗ്യാൻ റോവറിന്റെ വികസനത്തിൽ പങ്കാളിയായ റോബോട്ടിക് സ്പെഷ്യലിസ്റ്റാണ് റീമ ഘോഷ്. കൊൽക്കത്തയിലെ പ്രശസ്തമായ ജാദവ്പൂർ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിനിയാണ് ഡൈനാമിക്സ്, മെക്കാനിക്സ് എന്നിവയിൽ സ്പെഷ്യലിസ്റ്റായ റീമ.
Meet the women scientists behind ISRO’s success! Kalpana Kalahasti, Ritu Karidal, Nidhi Porwal, and Reema Ghosh played key roles in Chandrayaan and Mangalyaan missions.