മുണ്ടക്കൈ–ചൂരൽമല ഉരുൾപ്പൊട്ടലിൽ തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. പൂർണമായും തകർന്ന പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ചൂരൽമലയെ മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് ചൂരൽമല പാലം. ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പുനർനിർമിക്കുക. ദുരന്ത സമയത്ത് പുഴയിൽ ഉണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തും. അതിനേക്കാൾ ഉയരത്തിലാകും പുതിയ പാലം പണിയുക.
ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിനെ അതിജീവിക്കാനാകുന്ന തരത്തിലാകും പുതിയ പാലം. 267.95 മീറ്ററുള്ള പാലമാണ് പുതുതായി നിർമിക്കുന്നത്. ഇതിൽ നദിക്ക് മുകളിലൂടെ 107 മീറ്ററും ഇരു കരകളിലും 80 മീറ്ററുമാണ് ഉണ്ടാകുക.
2024 ജൂലൈ 30നാണ് ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ ചൂരൽമല പാലം തകർന്നത്.
Kerala government approves Rs 35 crore for rebuilding Chooralmala Bridge, which collapsed in a landslide. The new structure will be more stable and disaster-resistant.