കേരളത്തിന്റെ വ്യവസായ കുതിപ്പിന് ആക്കം കൂട്ടാൻ  ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്, IKGS 2025) വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമാകും. രാജ്യാന്തര പ്രതിനിധികൾ, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ, വകുപ്പു സെക്രട്ടറിമാർ മുതൽ ആഗോള കോർപറേറ്റ് തലവൻമാർ വരെ ഗ്രാൻഡ് ഹയാത്ത് ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസം നടക്കുന്ന ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സംരംഭകത്വ വികസന മന്ത്രി ജയന്ത് ചൗധരി തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തുക് അൽമാരി, ബഹ്റൈൻ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫക്രു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസഫ് അലി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ദേശീയ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്സ് എംഡി കരൺ അദാനി തുടങ്ങിയ പ്രമുഖരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും.

സംസ്ഥാന മന്ത്രിമാർക്കൊപ്പം ചീഫ് സെക്രട്ടറി അടക്കമുള്ള പ്രധാന സെക്രട്ടറിമാരും രണ്ടു ദിവസം സമ്മിറ്റുമായി ബന്ധപ്പെട്ട് കൊച്ചിയിലുണ്ടാകും. വിദേശ കോർപറേറ്റ് പ്രതിനിധികൾ അടക്കം 3000ത്തിലധികം പേരാണ് സംസ്ഥാന സർക്കാറിന്റെ നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുക. ഗൂഗിൾ ക്ലൗഡ്, ബ്ലാക്ക്‌സ്റ്റോൺ പ്രൈവറ്റ് ഇക്വിറ്റി, കോഗ്നിസന്റ്, റെക്‌സ്‌ജെൻ, നോർവേ ആസ്ഥാനമായുള്ള എൽടോർക്ക് എന്നിവയാണ് പട്ടികയിൽ മുന്നിലുള്ള കോർപറേറ്റുകൾ. ബഹ്‌റൈൻ, അബുദാബി, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. ജർമനി, വിയറ്റ്നാം, നോർവേ, യുഎഇ, ഫ്രാൻസ്, മലേഷ്യ എന്നീ ആറ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി രാജ്യ കേന്ദ്രീകൃത സെഷനുകൾ പരിപാടിയിൽ നടക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ഇതിനു പുറമേ 24 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ഉച്ചകോടിയിൽ പങ്കെടുക്കും. ആകെ 29 പ്രത്യേക സെഷനുകളാണ് ഐകെജിഎസ് സംഘടിപ്പിക്കുക. ഇതിനു പുറമേ ശ്രദ്ധാകേന്ദ്രമായ മേഖലകളെ പ്രതിഫലിപ്പിക്കുന്ന 100ലധികം സംരംഭങ്ങളുടെ ആകർഷകമായ പ്രദർശനവും നടത്തും. കമ്പനി മേധാവികളുമായി ഒപ്പുവയ്ക്കുന്ന താൽപ്പര്യ പ്രഖ്യാപനങ്ങളും (EoI) ബിസിനസ് മീറ്റിംഗുകളും ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രമാകും.

Invest Kerala Global Summit 2025 highlights investment opportunities economic growth innovation and key industries in Kochi

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version