ഈ മാസത്തോടെ മെട്രോ ഭൂപടത്തിൽ ഇടംപിടിക്കാൻ സൗത്ത് മുംബൈ. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭൂഗർഭ മെട്രോ പദ്ധതി (മെട്രോ 3) നിലവിൽവന്നത്. ആരേ കോളനിക്കും ബികെസിക്കും ഇടയ്ക്കായിരുന്നു ഈ മെട്രോ. ഇപ്പോൾ മെട്രോ 3യുടെ  വിപുലീകരണത്തോടെയാണ് ഇത് സൗത്ത് മുംബൈയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വർളി പാതയിലെ നിരക്ക് പത്ത് രൂപ മുതൽ അറുപതു രൂപ വരെയാണ്.

ഗതാഗതക്കുരുക്കില്ലാതെ കുറഞ്ഞ ചിലവിൽ സഞ്ചരിക്കാം എന്നതാണ് ഭൂഗർഭ മെട്രോയെ ആകർഷകമാക്കുന്നത്. 60 രൂപയ്ക്ക് യാത്രക്കാർക്ക് ലേഡി ജംഷഡ്ജി റോഡ്, ഡോ. ആനി ബസന്റ് റോഡ് എന്നിവയിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കാം. ഒപ്പം ധാരാവി, ദാദർ, സിദ്ധിവിനായക്, വർളി തുടങ്ങിയ ഇടങ്ങളിലൂടെയും സഞ്ചരിക്കാൻ സാധിക്കും. റോഡ് ഗതാഗതത്തിന് മികച്ച ബദലായി മാറാൻ ഈ പാതയ്ക്ക് കഴിയുമെന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ പറഞ്ഞു. ഭൂഗർഭ പാതയിലേക്ക് എത്തിച്ചേരാനുള്ള ചില പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ മെട്രോ 3 കൂടുതൽ ആകർഷകമാകും എന്നാണ് യാത്രക്കാരുടെ അഭിപ്രായം.

Mumbai’s underground Metro 3 is expanding to South Mumbai this month. The new route offers a traffic-free commute from Aarey to Worli, with fares ranging from Rs 10 to Rs 60.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version