Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന്റെ ആകാശ യാത്ര
News Update

കേരളത്തിന്റെ ആകാശ യാത്ര

കൊച്ചിയിലെ കുരുക്കഴിക്കാൻ വൻ പദ്ധതിയാണ് വരിക. തുറവൂർ മുതൽ അരൂർ വരെയുള്ള ആറുവരി ആകാശ റോഡ് ഇടപ്പള്ളിയിലേക്ക് നീട്ടുന്നകാര്യം ദേശീയപാത അതോറിറ്റി പരിഗണിക്കുന്നെന്നാണ് റിപ്പോർട്ട്. ഇത് യാഥാർഥ്യമായാൽ തുടർച്ചയായ 30 കിലോമീറ്റർ ദൂരം ഉയരപ്പാതയും പാലങ്ങളുമാകും എൻഎച്ച് 66ൽ ഉണ്ടാവുക.
News DeskBy News Desk3 March 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തുറവൂർ മുതൽ ഇടപ്പള്ളി വരെ ദേശീയപാതയിൽ 30  കി മീ ആകാശയാത്ര യാഥാർഥ്യമായേക്കും. ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിൽ  തുറവൂർ മുതൽ അരൂർ വരെയുള്ള ആറുവരി ഉയരപ്പാത ഇടപ്പള്ളിയിലേക്ക് നീട്ടുന്നതാണ് പദ്ധതി.  ഇതിന്   ദേശീയപാത അതോറിറ്റി അനുമതി നൽകിയാൽ  തുടർച്ചയായ 30 കിലോമീറ്റർ ദൂരം ഉയരപ്പാതയും പാലങ്ങളുമാകും എൻഎച്ച് 66ൽ ഉണ്ടാവുക.
ഇടപ്പള്ളി – അരൂർ ഉയരപ്പാതയുടെ വിശദ പദ്ധതിരേഖ പുറത്തിറങ്ങുന്നത് കാത്തിരിക്കുന്നതിനിടെയാണ് തുറവൂരിൽ നിന്നുള്ള ഉയരപ്പാത നീട്ടിയേക്കുമെന്ന വാർത്ത എത്തുന്നത്.

നിലവിൽ അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിൽ ഒറ്റത്തൂണിൽ നിർമിക്കുന്ന ആറുവരി ഉയരപ്പാതയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന് തുടർച്ചയായി അരൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് ആറുവരിപ്പാത നിർമിക്കുകയാണെങ്കിൽ 18 കിലോമീറ്റർ കൂടി ഉയരപ്പാത വേണ്ടി വരും. ഇങ്ങനെ തുടർച്ചയായി 30 കിലോമീറ്റിൽ  ‘ആകാശയാത്ര’ സാധ്യമാകും.
അരൂർ – ഇടപ്പള്ളി ഉയരപ്പാത നിർമിക്കണമെന്നും ഇതിൻ്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും ഹൈബി ഈഡൻ എംപി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേസഹാചര്യത്തിലാണ് അരൂർ – തുറവൂർ ഉയരപ്പാത ഇടപ്പള്ളിയിലേക്ക് നീട്ടിയേക്കുമെന്ന്  സൂചന വരുന്നത്.

നിലവിലെ പ്രവൃത്തിയനുസരിച്ച് സംസ്ഥാനത്ത് ദേശീയപാത 66 ആറുവരിയായി പൂർത്തിയാകുമ്പോൾ ഇടപ്പള്ളി – അരൂർ റീച്ച് മാത്രം നാലുവരിയായി അവശേഷിക്കും. റോഡിന് ഇരുവശത്തെയും സ്ഥലമേറ്റെടുത്തു പാത വികസിപ്പിക്കുന്നത് ഇവിടെ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. റോഡിന് വശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കുകയും ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരമായി വൻ തുക നൽകേണ്ടിയും വരും ഇതിന് പരിഹാരമായാണ് ഉയരപ്പാത നിർമിക്കാനുള്ള ആലോചന.

അരൂർ – തുറവൂർ ഉയരപ്പാതയ്ക്ക് സമാനമായി റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിൽ തന്നെ ഇവിടെ ഉയരപ്പാത നിർമിക്കേണ്ടി വരും. ഇല്ലെങ്കിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാത 66 ആറുവരി പാതയിലൂടെ വാഹനങ്ങൾ കുതിക്കുമ്പോൾ പ്രധാന നഗരരായ എറണാകുളത്ത് ഇടപ്പള്ളി – അരൂർ റീച്ചിൽ മാത്രം നാലുവരിപ്പാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കേണ്ടി വരും.

ദേശീയപാത 66ൽ നിലവിൽ ഏറ്റവും തിരക്കുള്ള ഭാഗമാണ് ഇടപ്പള്ളിയിലേത്. സംസ്ഥാനത്തെ തിരക്കേറിയ ജങ്ഷനായ വൈറ്റിലയുടെ ഇവിടെയാണ്. സംസ്ഥാനത്ത് ആറുവരി ഒരുങ്ങുമ്പോഴും ഇവിടെ നാലുവരിയിലെ ഗതാഗതക്കുരുക്ക് തുടരുന്നത് വലിയ തലവേദനയായി മാറും. അതുകൊണ്ട് തന്നെ ഈ റീച്ചിൻ്റെ കാര്യത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

A 30-kilometer elevated highway from Thuravoor to Edappally is being planned. The National Highway Authority has approved the project, which will extend the elevated road from Thuravoor to Aroor and then to Edappally. Construction is already underway on the 12.75-kilometer stretch between Aroor and Thuravoor. This elevated highway will help reduce traffic and improve travel on NH 66.

Aroor-Thuravoor road banner business channeliam India Kerala infrastructure NH 66 elevated road traffic reduction
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil